അശ്ലീല സിനിമയുടെ സംവിധായിക ലക്ഷ്മി ദീപ്ത ആരാണ്, അവര്‍ക്ക് പിന്നിലെ ശക്തിയേത്?

കൊച്ചി- യുവാവിനെ കബളിപ്പിച്ച് അശ്ലീലചിത്രത്തില്‍ അഭിനയിപ്പിച്ച സംവിധായിക ലക്ഷ്മി ദീപ്ത ഉന്നത ബന്ധങ്ങളുള്ള യുവതിയാണെന്ന് ആരോപണം. പോലീസില്‍ പരാതി നല്‍കിയിട്ടും ഇവര്‍ക്കെതിരേ പോലീസ് നടപടി സ്വീകരിച്ചിട്ടില്ലെന്നും അതിന് പിന്നില്‍ ഒരു മന്ത്രിയുടെ ഇടപെടലാണ് കാരണമെന്നുമാണ് പരാതിക്കാരനായ യുവാവിന്റെ ആരോപണം. കൊച്ചി കാക്കനാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സിനിമ പ്രമോഷന്‍ ആപ്പ് ആയ മോളിവുഡ് ഡയറിയുടെ ഡയറക്ടര്‍ കൂടിയാണ് അശ്ലീല വീഡിയോ ചിത്രീകരിച്ച സംവിധായികലക്ഷ്മി ദീപ്ത.

ഷൂട്ടിംഗ് നടന്ന സ്ഥലത്തേക്ക് ഇവര്‍ ചെറിയ പെണ്‍കുട്ടികളേയും എത്തിച്ചിരുന്നുവെന്നും പെണ്‍വാണിഭവും മയക്കുമരുന്ന് കച്ചവടവും ഷൂട്ടിംഗിന്റെ മറവില്‍ നടക്കുന്നുണ്ടെന്നും യുവാവ് ആരോപിക്കുന്നു.  ലക്ഷ്മി ദീപ്തക്കെതിരേ ലക്ഷങ്ങള്‍ തട്ടിപ്പ് നടത്തിയെന്നതടക്കം എട്ടോളം പരാതികളാണ് വിവിധ പോലീസ് സ്‌റ്റേഷനുകളിലായി ഉള്ളത്.

അശ്ലീലചിത്രത്തില്‍ അഭിനയിപ്പിച്ച സംഭവത്തില്‍ സംവിധായികക്ക് എല്ലാ പിന്തുണയും നല്‍കി സംസ്ഥാനത്തെ പ്രമുഖ മന്ത്രിയുണ്ടെന്നും അതുകൊണ്ടാണ് ലക്ഷ്മി ദീപ്തക്കെതിരേ നിയമനടപടി സ്വീകരിക്കാത്തതിന് കാരണമെന്നും യുവാവ് ആരോപിക്കുന്നു. കായംകുളത്ത് നിന്നും കരുനാഗപ്പള്ളിയില്‍ നിന്നും പതിനാറ് വയസുള്ള രണ്ട് പെണ്‍കുട്ടികളെ കൊണ്ടുവന്നിരുന്നു. ക്യാമറാമാന്റെ മുറിയിലായിരുന്നു അവര്‍ താമസിച്ചിരുന്നത്. ഷൂട്ടിംഗ് നടക്കുന്ന സ്ഥലത്ത് ചെറിയ പെണ്‍കുട്ടികളെയടക്കം എത്തിച്ചിരുന്നു. പലരും മയക്കുമരുന്ന് ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട്. ഷൂട്ടിംഗിന് വരുന്ന പലരേയും ലഹരിക്കടമയാക്കുകയാണ് ചെയ്യുന്നത്. എന്നെപ്പോലെ കബളിപ്പിക്കപ്പെട്ട നിരവധി പേരുണ്ട്. ഞാന്‍ പരാതികൊടുത്തതിന് പിന്നാലെ ഇവര്‍ക്കെതിരേ നിരവധി പേരാണ് പരാതിയുമായി എത്തുന്നത്. കഴിഞ്ഞ ദിവസം ഉച്ചക്ക് പരാതികൊടുത്തിട്ടും പോലീസ് ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല.

മോളിവുഡ് ഡയറി എന്ന സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന പെണ്‍കുട്ടികള്‍ നേരത്തെ ഇവര്‍ക്കെതിരേ പരാതിയുമായി രംഗത്തെത്തിയിരുന്നു. ശമ്പളം കിട്ടാത്തതിനെതിരെ പരാതിപ്പെട്ട പെണ്‍കുട്ടികളെ സാമൂഹിക മാധ്യമങ്ങള്‍ വഴി വ്യാജ ഫോട്ടോ പ്രചരിപ്പിച്ച് അപമാനിക്കാന്‍ ശ്രമിച്ച സംഭവവും ഉണ്ടായി. പ്രമുഖ സംവിധായികയെന്ന നിലയില്‍ ഇവരുടെ അഭിമുഖവും മറ്റും വിവിധ ദൃശ്യമാധ്യമങ്ങള്‍ സംപ്രേഷണം ചെയ്തിരുന്നു.

 

Latest News