ഹൈദരാബാദ്- റെയില്‍വേ സ്റ്റേഷനിലും ട്രെയ്നുകളില്‍ വില്‍പ്പന നടത്താനുള്ള ചായയില്‍ ടോയ്ലെറ്റില് നിന്നും വെള്ളം ചേര്‍ക്കുന്ന വീഡിയോ വൈറലയാതോടെ അധികൃതര്‍ നടത്തിയ അന്വേഷണത്തില്‍ കുറ്റക്കാരെ കണ്ടെത്തിയതായി സൗത്ത് സെന്‍ട്രല്‍ റെയില്‍വേ അറിയിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോ ദൃശ്യം വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. ചായ വില്‍പ്പനക്കാര്‍ യാത്രക്കാരുടെ കണ്ണുവെട്ടിച്ച് രഹസ്യമായി ടെയ്നിലെ ടോയ്ലെറ്റില് നിന്നും ചായയും കോഫിയും നിറച്ച കാനുകള്‍ പുറത്തെടുക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഇത് പ്ലാറ്റ്ഫോമിലെ മറ്റൊരു വില്പ്പനക്കാരന് കൈമാറുന്നതും വിഡിയോയില്‍ കാണാം. ടോയ്ലെറ്റിനകത്തു വച്ച് ഈ കാനുകളില്‍ വെള്ളം നിറച്ചുവെന്ന് വ്യക്തമായി.
ഇതു വൈറലായതോടെയാണ് അധികൃതര്‍ അന്വേഷണം നടത്തിയത്. ഹൈദരാബാദ് ചാര്‍മിനാര്‍ എക്സപ്രസില്‍ സെക്കന്തരാബാദ് സ്റ്റേഷനില്‍ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നടന്ന സംഭവമാണിത്. കുറ്റക്കാരനെന്ന് കണ്ടെത്തിയ ചാല്വില്പ്പന കരാറുകാരന് ഒരു ലക്ഷം രൂപ പിഴയിട്ടു.
സെക്കന്തരാബാദ്-കാസിപേട്ട് സെക്ഷനിലെ ചായവില്‍പ്പന കരാറുകാരനായ പി ശിവപ്രസാദിനാണ് പിഴ ചുമത്തിയതെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചു. ഇയാളുടെ ജോലിക്കാരാണ് ചായ കാനുകളില്‍ ടോയ്ലെറ്റില് നിന്ന് വെള്ളം നിറച്ചതെന്നും അന്വേഷണത്തില്‍ വ്യക്തമായി. വിഡിയോ ദൃശ്യത്തിലുള്ള രണ്ടു പേര് അനധികൃത ചായവില്പ്പനക്കാരായിരുന്നെന്നും വ്യക്തമായി.






