Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

രണ്ടു പേരും യോജിച്ചു പോകുന്നില്ലെങ്കില്‍  പിരിയുന്നതാണ് നല്ലത് - സംയുക്ത മേനോന്‍ 

പാലക്കാട്- മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് സംയുക്ത മേനോന്‍. പലപ്പോഴും തന്റെ സിനിമാ ജിവിതത്തെ കുറിച്ചും വ്യക്തി ജീവിതത്തെ കുറിച്ചുമുള്ള താരത്തിന്റെ വെളിപ്പെടുത്തലുകള്‍ വൈറലാകാറുണ്ട്. ഐ ആം വിത് ധന്യ വര്‍മ യുട്യൂബ് ചാനലിനോട് അഭിമുഖത്തില്‍ പറഞ്ഞ കാര്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
തന്റെ അച്ഛനും അമ്മയും വളരെ മുമ്പേ വേര്‍പിരിഞ്ഞവരാണ് എന്നാണ് സംയുക്ത പറഞ്ഞത്. വെറും രണ്ട് മാസമാണ് അവര്‍ ഒന്നിച്ച് കഴിഞ്ഞത്. അമ്മ ഗര്‍ഭിണിയായിരുന്ന സമയത്തായിരുന്നു ഡിവോഴ്‌സ്. എല്‍കെജിയില്‍ പഠിച്ചിരുന്ന സമയത്ത് മുത്തശനായിരുന്നു എന്നെ വിളിക്കാന്‍ വന്നിരുന്നത്. മറ്റു കുട്ടികളെ അവരുടെ അച്ഛന്മാരാണ് വിളിക്കാന്‍ വരുന്നത്. മുത്തശനാണോ എന്റെ അച്ഛനെന്ന് ഞാന്‍ അമ്മയോട് ഒരിക്കല്‍ ചോദിച്ചിരുന്നു. ഞാനും അമ്മയും അടുത്ത സുഹൃത്തുക്കളെ പോലെയാണ്. അമ്മയ്ക്ക് 20 വയസുള്ളപ്പോഴായിരുന്നു ഡിവോഴ്‌സ്. ബന്ധുക്കളില്‍ നിന്നുള്ള ചോദ്യങ്ങളും പെണ്‍കുട്ടിയെ തനിച്ച് വളര്‍ത്തുന്നതിന്റെ സമ്മര്‍ദങ്ങളുമെല്ലാം അമ്മ അനുഭവിച്ചിരുന്നു. തീരുമാനങ്ങളെടുക്കുന്ന കാര്യത്തില്‍ അമ്മ ശക്തയാണ്. അന്നൊന്നും അതേക്കുറിച്ച് എനിക്ക് മനസിലായിരുന്നില്ല.'- സംയുക്ത പറഞ്ഞു. 
തന്റെ പ്രണയത്തെ പറ്റിയും താരം വെളിപ്പെടുത്തി. ടോക്‌സിക്കായൊരു റിലേഷന്‍ഷിപ്പായിരുന്നു എന്റേത്. ഒരു ബന്ധം മുന്നോട്ട് പോവണമെങ്കില്‍ രണ്ടുപേരും ചേരുന്നവരായിരിക്കണം. അങ്ങനെയല്ലെങ്കില്‍ മറ്റേയാള്‍ കുഴപ്പക്കാരനാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.'- സംയുക്ത പറഞ്ഞു.
സിനിമയിലെത്തി തുടക്കകാലത്ത് നേരിട്ട മോശം അനുഭവങ്ങള്‍ വെളിപ്പെടുത്തി നടി സംയുക്ത മേനോന്‍. തുടക്കകാലത്ത് ഷൂട്ടിങ് സെറ്റില്‍ മര്യാദയ്ക്ക് ബാത്ത് റൂം പോലും ലഭിച്ചിരുന്നില്ല. ഡോര്‍ പോലുമില്ലാത്ത വാഷ് റൂം കാണിച്ച്, ഇതാണ് വാഷ് റൂം എന്ന് പറഞ്ഞാല്‍, അന്നൊക്കെ ഒകെ പറയുമായിരുന്നുവെന്ന് നടി പറഞ്ഞു. അത് ഒകെ അല്ലെന്ന് പിന്നീടാണ് മനസിലായതെന്നും സംയുക്ത പറയുന്നു.
തമിഴിലും തെലുങ്കിലും നടിമാര്‍ക്ക് കൂടുതല്‍ ബഹുമാനം ലഭിക്കാറുണ്ടെന്ന് നടി പറഞ്ഞു. അവിടെ ആര്‍ട്ടിസ്റ്റുകളെ ബഹുമാനിക്കുന്ന സ്ഥിതിയാണ് ഷൂട്ടിങ് സെറ്റിലുള്ളതെന്നും നടി പറഞ്ഞു.
തുടക്കകാലത്ത് തനിക്ക് മര്യാദയ്ക്ക് പ്രതിഫലം പോലും ലഭിച്ചിരുന്നില്ലെന്ന് നടി പറഞ്ഞു. പോപ്‌കോണ്‍ എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ സംയുക്ത മേനോന്‍ ശ്രദ്ധ നേടിയത് ടോവിനോ അഭിനയിച്ച തീവണ്ടി എന്ന സിനിമയിലൂടെ ആയിരുന്നു. ലില്ലി, യമണ്ടന്‍ പ്രേമകഥ തുടങ്ങിയ മലയാള സിനിമകളിലും സുപ്രധാന വേഷത്തില്‍ സംയുക്ത മേനോന്‍ അഭിനയിച്ചു. പിന്നീട് ഉയരെ, കല്‍ക്കി, ആണും പെണ്ണും എന്നി സിനിമകളിലും വേഷമിട്ടു. അടുത്തിടെ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രം കടുവയില്‍ പൃഥ്വിരാജിന്റെ ഭാര്യയുടെ വേഷത്തിലും സംയുക്ത അഭിനയിച്ചിരുന്നു.

Latest News