പി.പി.ഇ കിറ്റ് ധരിച്ച് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി; യൂത്ത് കോണ്‍ഗ്രസുകാരെ അറസ്റ്റ് ചെയ്തു നീക്കി

കോട്ടയം- കോവിഡ് കാലത്ത് പി.പി.ഇ കിറ്റ് വാങ്ങിയതിലെ അഴിമതി ചൂണ്ടിക്കാട്ടി  മുഖ്യമന്ത്രിക്ക് നേരെ യുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ  കരിങ്കൊടി പ്രതിഷേധം. ഇവരെ അറസ്റ്റ് ചെയ്ത് നീക്കി.

പിപിഇ കിറ്റ് ധരിച്ചായിരുന്നു പ്രതിഷേധക്കാര്‍ എത്തിയത്. കര്‍ഷക സംഘം സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് മടങ്ങുന്നതിനിടെയാണ് മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധമുണ്ടായത്.

കോട്ടയം ഡിസിസി ഓഫീസിന് സമീപത്ത് കാത്തുനിന്ന പ്രതിഷേധക്കാര്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി വീശുകയായിരുന്നു. കോവിഡ് കാലത്ത് പിപിഇ കിറ്റ് വാങ്ങിയതില്‍ അഴിമതി നടന്നുവെന്ന പരാതിയില്‍ ലോകായുക്ത അന്വേഷണം നടത്താന്‍ തീരുമാനിച്ച പശ്ചാത്തലത്തിലാണ് പ്രതിഷേധം.

 

Latest News