മോണ്‍സ്റ്റര്‍ ആദ്യ പകുതി ഇഴഞ്ഞു വലിഞ്ഞ്

വടകര- മോണ്‍സ്റ്റര്‍ ആദ്യ പകുതി ശരാശരി നിലവാരം പുലര്‍ത്തിയെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.  ഇന്നു രാവിലെ 9.30 മുതലാണ് പലയിടത്തും ആദ്യ ഷോ ആരംഭിച്ചത്. വളരെ പതിഞ്ഞ തുടക്കമാണ് സിനിമയുടേതെന്ന് ആരാധകര്‍ അഭിപ്രായപ്പെട്ടു.   ഒരു സസ്പെന്‍സ് എലമെന്റ് തോന്നിപ്പിക്കുന്ന രീതിയിലാണ് ആദ്യ പകുതിയുടെ അവസാനമെന്നും രണ്ടാം പകുതി   സിനിമയുടെ ഗതി നിര്‍ണയിക്കുകയെന്നും പ്രേക്ഷകര്‍ പറയുന്നു. ആദ്യ പകുതിയുടെ പതിഞ്ഞ കഥ പറച്ചില്‍ പ്രേക്ഷകരെ ചെറിയ രീതിയില്‍ മുഷിപ്പിക്കുന്നുണ്ട്. എന്നാല്‍ ഇന്റര്‍വെല്‍ പഞ്ച് പ്രേക്ഷകരെ ട്രാക്കിലെത്തിക്കുന്നു. രണ്ടാം പകുതിയില്‍ കൂടുതല്‍ സസ്പെന്‍സുകള്‍ ഉണ്ടാകുമെന്ന പ്രതീതിയാണ് ആദ്യ പകുതി നല്‍കുന്നതെന്നും നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ അഭിപ്രായപ്പെട്ടു. .അതേസമയം, ലാലേട്ടന്റെ ലക്കി സിംഗിനെ ഫാന്‍സ് ഏറ്റെടുത്തു കഴിഞ്ഞുവെന്നും സൂചനയുണ്ട്. .പുലിമുരുകന്‍ എന്ന ഇന്‍ഡസ്ട്രിയല്‍ ഹിറ്റിന് ശേഷംവൈശാഖും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണ് 'മോണ്‍സ്റ്റര്‍'. പഞ്ചാബി ലുക്കില്‍ മോഹന്‍ലാല്‍ എത്തുന്ന ചിത്രം ആരാധകര്‍  ഇരുകൈയും നീട്ടി സ്വീകരിച്ചെന്നാണ് ഫസ്റ്റ്ഡേ റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാകുന്നു. നല്ല മെസേജുളള സ്റ്റോറിയാണ് മോണ്‍സ്റ്ററിന്റേതെന്നാണ് ഫാന്‍സ് പറയുന്നത്. 'ലാലേട്ടന്റെ പക്കാ പെര്‍ഫോമന്‍സാണ് മിസാക്കരുത്' എന്ന് ചിലര്‍ തലസ്ഥാനത്ത് കണ്ടിറങ്ങിയപ്പോള്‍ പറയുന്നു. . മൂന്ന് വര്‍ഷത്തിന് ശേഷം ബിഗ്സ്‌ക്രീനില്‍ മോഹന്‍ലാലിനൊപ്പം മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കാനായ സന്തോഷം ഹണി റോസ് പങ്കുവച്ചു. ഉദയ്കൃഷ്ണയുടെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ലെന, ഹണി റോസ്, സിദ്ദിഖ്, സുദേവ് നായര്‍, ഗണേഷ് കുമാര്‍, ലക്ഷ്മി മഞ്ജു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ദീപക് ദേവാണ് സംഗീതം. നിര്‍മ്മാണം ആന്റണി പെരുമ്പാവൂരാണ്.
 

Latest News