ആപ്പിൾ കമ്പനി 2024 ൽ ഫോൾഡബിൾ ഐപാഡ് പുറത്തിറക്കുമെന്ന് റിപ്പോർട്ട്. 2025 ൽ ഫോൾഡബിൾ ഐ ഫോണും പുറത്തിറക്കും. സൂപ്പർ റിസ്കായിരിക്കുമെന്ന് വിലയിരുത്തിയാണ് നിലവിൽ ഫോൾഡബിൾ ഐ ഫോൺ നിർമിക്കുന്നതിൽനിന്ന് ആപ്പിൾ വിട്ടുനിൽക്കുന്നതെന്ന് സി.സി.എസ് റിസർച്ച് ചീഫ് ബെൻ വുഡ് സി.എൻ.ബി.സിയോട് പറഞ്ഞു. വിപണിയിലെ ഫോൾഡബിൾ ട്രെൻഡിനോട് മുഖം തിരിക്കാൻ കമ്പനിക്ക് കഴിയില്ല. ആദ്യം ഫോൾഡബിൾ ഐ പാഡ് ഇറക്കി സ്വീകാര്യത പരിശോധിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.






