മൈക്രോസോഫ്റ്റ് 1000 ജീവനക്കാരെ പിരിച്ചുവിട്ടു

വിവിധ ഡിവിഷനുകളിലായി മൈക്രോസോഫ്റ്റ് ഈയാഴ്ച ആയിരത്തിലേറെ ജീവനക്കാരെ പിരിച്ചുവിട്ടുവെന്ന് റിപ്പോർട്ട്. നിലവിലെ ജീവനക്കാരുടെ ഒരു ശതമാനത്തിൽ താഴെയാണ് പിരിച്ചുവിട്ടത്. ജൂൺ 30ലെ കണക്കനുസരിച്ച് മൈക്രോസോഫ്റ്റിൽ 2,21,000 ജീവനക്കാരുണ്ട്.എണ്ണ കമ്പനികളെ പോലെ തങ്ങളും ബിസിനസ് മുൻഗണനകൾ കൃത്യമായി വിലയിരുത്താറുണ്ടെന്ന് മൈക്രോസോഫ്റ്റ് പ്രസ്താവനയിൽ പറഞ്ഞു. ഈ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ജീവനക്കാരിൽ മാറ്റം വരുത്തുന്നത്. 

Latest News