ജിഫി വിൽക്കണമെന്ന ഉത്തരവ് അംഗീകരിക്കുന്നു, നിരാശയുണ്ടെന്ന് മെറ്റ

ലണ്ടൻ-ആനിമേറ്റഡ് ഇമേജ് പ്ലാറ്റ്‌ഫോമായ ജിഫി വിൽക്കണമെന്ന യു.കെ അധികൃതരുടെ ഉത്തരവ് അംഗീകരിച്ച് നടപടികൾ സ്വീകരിക്കുമെന്ന് ഫേസ് ബുക്ക് മാതൃകമ്പനിയായ മെറ്റ അറിയിച്ചു. 
രണ്ടു വർഷം മുമ്പാണ് 400 ദശലക്ഷം ഡോളറിന്റെ ഇടപാടിൽ കമ്പനിയെ മെറ്റ ഏറ്റെടുത്തിരുന്നത്. 
ഈ ഏറ്റെടുക്കൽ എതിരാളികളെ നീക്കം ചെയ്തുള്ള കുത്തകയിലേക്ക് നയിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് യു.കെയുടെ കോംപറ്റീഷൻസ് ആൻഡ് മാർക്കറ്റ്‌സ് അതോറിറ്റി (സി.എം.എ) ഉത്തരവിട്ടത്. 2020 ലെ കരാർ പിൻവലിക്കാനുള്ള കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്‌സ് അതോറിറ്റിയുടെ  ഉത്തരവ് അംഗീകരിക്കുമെന്ന് മെറ്റ അറിയിച്ചു.
സിഎംഎയുടെ തീരുമാനത്തിൽ ഞങ്ങൾ നിരാശരാണെങ്കിലും വിധി ഈ വിഷയത്തിലെ അവസാന വാക്കായി അംഗീകരിക്കുന്നുവെന്ന് മെറ്റ വക്താവ് പ്രസ്താവനയിൽ പറഞ്ഞു. 

Latest News