കൂട്ടുകാരി പരസ്യമായി തല്ലി; കോളേജ് വിദ്യാര്‍ഥിനി ജീവനൊടുക്കി

നാഗര്‍കുര്‍ണൂല്‍-തെലങ്കാനയിലെ നാഗര്‍കുര്‍ണൂല്‍ ജില്ലയില്‍ കോളേജില്‍ വെച്ച് കൂട്ടുകാരി തല്ലുകയും അപമാനിക്കുകയും ചെയ്തതിനെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്തു. മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്തതിന്റെ വീഡിയോ പുറത്തുവന്നതിനെ തുടര്‍ന്നാണ് മാതാപിതാക്കള്‍ പരാതി നല്‍കിയത്.  മറ്റൊരു വിദ്യാര്‍ത്ഥി രഹസ്യമായി പകര്‍ത്തിയ ദൃശ്യങ്ങളില്‍ ഒരു വിദ്യാര്‍ത്ഥിനി യുവതിയെ തല്ലുന്ന ദൃശ്യങ്ങളുണ്ട്.
ജില്ലയിലെ മഹാബാഹുനഗറിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കോളേജിലാണ് സംഭവം. മറ്റുള്ളവരോടൊപ്പം യുവതി ഇരിക്കുന്ന ചിത്രം ഭര്‍ത്താവിന് അയച്ചുകൊടുത്തതിനെ തുടര്‍ന്നാണ് കോളേജിലെ മുതിര്‍ന്ന വിദ്യാര്‍ഥിനി യുവതിയെ തല്ലിയതെന്ന് പോലീസ് പറയുന്നു.
ആത്മഹത്യ ചെയ്ത യുവതിയുടെ കുടുംബാംഗങ്ങളും ബന്ധുക്കളും കോളേജിലെത്തി വിഷയത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് ബഹളം സൃഷ്ടിച്ചു.
 മൃതദേഹം പ്രാദേശിക സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയതായി പോലീസ് അറിയിച്ചു.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ  ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.
റാഗിംഗ് വിരുദ്ധ ചട്ടം ലംഘിച്ചതായി കണ്ടെത്തിയാല്‍ മൂന്നു വര്‍ഷം തടവും പിഴയും ലഭിക്കും. സര്‍വകലാശാലകള്‍ പ്രശ്‌നം അവഗണിക്കുകയോ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുകയോ ചെയ്താല്‍ അവര്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കാം.

 

Latest News