Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ലോകകപ്പിനെത്താന്‍ ഹയ്യ കാര്‍ഡ് നിര്‍ബന്ധം, അറിഞ്ഞിരിക്കേണ്ട വിവരങ്ങള്‍

ദോഹ- ലോകമെമ്പാടുമുള്ള കാല്‍പന്തുകളിയാരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ലോകകപ്പിന് വിസിലുയരാന്‍ കേവലം 31 ദിവസങ്ങള്‍ മാത്രം ശേഷിക്കെ ടിക്കറ്റുകള്‍ സ്വന്തമാക്കിയവരൊക്കെ ഹയ്യ കാര്‍ഡ് നേടുന്നിനുള്ള ശ്രമങ്ങളിലാണ് .
ഫിഫ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന് വേദിയാകാന്‍ ഖത്തര്‍ ഒരുങ്ങി കഴിഞ്ഞു. ഖത്തര്‍ ലോകകപ്പിന്റെ ഫാന്‍ ഐഡിയായ ഹയ്യാ കാര്‍ഡും ചരിത്രത്തില്‍ സ്ഥാനം പിടിക്കാനൊരുങ്ങുകയാണ്. നവംബര്‍ 1 മുതല്‍ ഖത്തറിലേക്ക് പ്രവേശിക്കുന്നതിനുള്ള പെര്‍മിറ്റായും ലോകകപ്പ് സമയത്ത് സ്‌റ്റേഡിയങ്ങളില്‍ പ്രവേശിക്കുന്നതിനും സൗജന്യ ഗതാഗതസൗകര്യം ലഭിക്കുന്നതിനും ആവശ്യമായ ഹയ്യാ കാര്‍ഡിനെ അയല്‍ രാജ്യങ്ങളും അംഗീകരിക്കുകയും സൗജന്യ വിസയും മറ്റു സൗകര്യങ്ങളും നല്‍കാന്‍ തുടങ്ങിയതോടെ ഹയ്യാ കാര്‍ഡിന്റെ അന്താരാഷ്ട്ര പ്രാധാന്യം വര്‍ദ്ധിച്ചിരിക്കുന്നു.

സന്ദര്‍ശകര്‍ക്കും ഫുട്‌ബോള്‍ ആരാധകര്‍ക്കും വിജയകരവും സുഖപ്രദവുമായ ലോകകപ്പ് ആതിഥേയത്വം നേടുന്നതിനുള്ള ശ്രമത്തില്‍, സംഘാടക സമിതി അവതരിപ്പിച്ച പ്രത്യേക ഫാന്‍ ഐഡിയാണ് ഹയ്യ കാര്‍ഡ് . ഇതിനര്‍ത്ഥം ഫിഫ ലോകകപ്പ് ഖത്തര്‍ 2022 മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ഉദ്ദേശിക്കുന്ന എല്ലാ പ്രാദേശിക, അന്തര്‍ദേശീയ ആരാധകരും മത്സര ടിക്കറ്റുകള്‍ക്കൊപ്പം രാജ്യത്തേക്കും സ്‌റ്റേഡിയങ്ങളിലേക്കും പ്രവേശനാനുമതിക്കായി ഹയ്യ കാര്‍ഡ് സ്വന്തമാക്കണം. ഡിജിറ്റല്‍ ഹയ്യാ കാര്‍ഡും പ്രിന്റഡ് കാര്‍ഡും ലഭ്യമാണ്.
സാധുവായ എല്ലാ അപേക്ഷകള്‍ക്കും സാധുവായ ടിക്കറ്റുകള്‍ക്കും സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി (എസ്സി) നല്‍കുന്ന ഒരു സ്മാര്‍ട്ട് സാങ്കേതികവിദ്യയാണ് ഹയ്യ കാര്‍ഡ് പ്രതിഫലിപ്പിക്കുന്നത്.

കാര്‍ഡിന് അപേക്ഷിക്കാനും നേടാനും ഉപയോഗിക്കാനും, ഖത്തര്‍ ലോകകപ്പ് 2022ല്‍ പങ്കെടുക്കാന്‍ ഉദ്ദേശിക്കുന്ന എല്ലാആരാധകരും https://hayya.qatar2022.qa ഹയ്യ പോര്‍ട്ടല്‍ സന്ദര്‍ശിക്കണം.

ദോഹ മെട്രോ, പബ്ലിക് ബസുകള്‍, ട്രാമുകള്‍, മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ആളുകളെ കൊണ്ടുപോകുന്ന ബസുകള്‍ തുടങ്ങിയ പൊതുഗതാഗതത്തിലേക്കുള്ള പ്രവേശനം ഉള്‍പ്പെടെ, കാര്‍ഡ് മുഖേന നല്‍കുന്ന നിരവധി സേവനങ്ങള്‍ വിശദീകരിക്കുന്ന നിരവധി ഹയ്യ കാര്‍ഡ് സേവന കേന്ദ്രങ്ങള്‍ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി സ്ഥാപിച്ചിട്ടുണ്ട്. ലോകകപ്പ് സമയത്ത് രാജ്യത്തുടനീളം സഞ്ചരിക്കാന്‍ പൊതുഗതാഗതത്തിനുള്ള സൗജന്യ പ്രവേശനവും സേവനങ്ങളില്‍ ഉള്‍പ്പെടുന്നു.

ഹയ്യാ കാര്‍ഡിന് അപേക്ഷിക്കുന്ന സമയത്ത് സാധുവായ ഒരു മാച്ച് ടിക്കറ്റോ മാച്ച് ടിക്കറ്റ് അപേക്ഷാ നമ്പറോ കൈവശം വെക്കുന്നതിന് പുറമേ, ഹയ്യ കാര്‍ഡിന് യോഗ്യത നേടുന്നതിന്, നിങ്ങള്‍ക്ക് 18 വയസ്സോ അതില്‍ കൂടുതലോ പ്രായമുണ്ടായിരിക്കണം. കുട്ടികളുടെ ഹയ്യാ കാര്‍ഡിന് രക്ഷിതാക്കള്‍ക്ക് അപേക്ഷിക്കാം. ഹയ്യാ കാര്‍ഡ് സ്വന്തമാക്കിയ അന്താരാഷ്ട്ര സന്ദര്‍ശകര്‍ക്ക് രാജ്യത്തേക്കുള്ള എന്‍ട്രി പെര്‍മിറ്റ് ഇമെയിലില്‍ ലഭിക്കും.

എല്ലാ ഫുട്‌ബോള്‍ ആരാധകരും രാജ്യത്ത് താമസിക്കുന്ന സമയത്ത് ഖത്തറിന്റെ നിയമങ്ങളും വ്യവസ്ഥകളും പാലിക്കുന്നതോടൊപ്പം ടിക്കറ്റുകള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഫുട്‌ബോള്‍ അസോസിയേഷന്റെ (ഫിഫ) നിബന്ധനകളും നിയന്ത്രണങ്ങളും അനുസരിക്കണം.

വെസ്റ്റ് ബേയിലെ ദോഹ എക്‌സിബിഷന്‍സ് ആന്റ് കണ്‍വെന്‍ഷന്‍ സെന്ററിലെ രണ്ട് സേവന കേന്ദ്രങ്ങളിലും അല്‍ സദ്ദ് സ്‌പോര്‍ട്‌സ് ക്ലബ്ബിലെ അലി ബിന്‍ ഹമദ് അല്‍ അത്തിയ അരീനയിലും ഹയ്യാ കാര്‍ഡിന്റെ പ്രിന്റഡ് കോപ്പികള്‍ ലഭിക്കും. അച്ചടിച്ച കാര്‍ഡ് നിര്‍ബന്ധമല്ലെന്നും ഹയ്യ കാര്‍ഡ് ഉടമയ്ക്ക് ഡിജിറ്റല്‍ പതിപ്പ് ഉപയോഗിക്കാന്‍ കഴിയുമെന്നും ബന്ധപ്പെട്ടവര്‍ വിശദീകരിച്ചു. ഹയ്യാ കാര്‍ഡ് സേവന കേന്ദ്രങ്ങള്‍ ആഴ്ചയിലെ എല്ലാ ദിവസവും, ശനി മുതല്‍ വ്യാഴം വരെ രാവിലെ 10 മുതല്‍ രാത്രി 10 വരെയും വെള്ളിയാഴ്ചകളില്‍ ഉച്ചയ്ക്ക് 2 മുതല്‍ രാത്രി 10 വരെയും പ്രവര്‍ത്തിക്കും.

ഹയ്യ കാര്‍ഡിന് അപേക്ഷിക്കാന്‍ ഝമമേൃ2022.ൂമ സന്ദര്‍ശിക്കുകയോ ഹയ്യ ടു ഖത്തര്‍ 2022 ആപ്പ് ഡൗണ്‍ലോഡ് ചെയ്യുകയോ വേണം. ഐ.ഒ.എസ്, ആന്‍ഡ്രോയിഡ്, ഹുവായ് എന്നിവയിലൊക്കെ ആപ്പ് ലഭ്യമാണ്. ആരാധകര്‍ സാധുവായ ടിക്കറ്റ് നമ്പറുകള്‍, അവരുടെ സ്വകാര്യ ഡാറ്റ, പാസ്‌പോര്‍ട്ടിന്റെയോ ഐഡി കാര്‍ഡിന്റെയോ പകര്‍പ്പുകള്‍ എന്നിവയും താമസ സ്ഥലത്തെക്കുറിച്ചുള്ള വിവരങ്ങളും അപ് ലോഡ് ചെയ്യണം.

 

Latest News