Sorry, you need to enable JavaScript to visit this website.

കുഞ്ഞനുജത്തി മഹാലക്ഷ്മിയുടെ  കവിളിൽ മുത്തം നൽകി മീനാക്ഷി

ആലുവ-ദിലീപിന്റെയും കാവ്യയുടെയും മകൾ മഹാലക്ഷ്മിയുടെ നാലാം പിറന്നാളാണ് ഇന്ന്. താരപുത്രിക്ക് ആശംസകൾ അറിയിച്ച് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.  ജന്മദിനത്തിൽ കുഞ്ഞനുജത്തിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് മീനാക്ഷി ദിലീപ്.
അനിയത്തിക്കുട്ടിയുടെ കവിളിൽ മുത്തം കൊടുക്കുന്നതിന്റെയും അവൾക്കൊപ്പം ചിരിച്ചുകൊണ്ടിരിക്കുന്നതിന്റെയും ചിത്രങ്ങളാണ് മീനാക്ഷി പങ്കുവച്ചത്. ഒരു വയസുകൂടി പിന്നിട്ടിരിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.
മീനാക്ഷിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിന് താഴെ നിരവധി പേരാണ് മഹാലക്ഷ്മിക്ക് ആശംസകളറിയിച്ചിരിക്കുന്നത്. ''മാമാട്ടി'യ്ക്ക് ചുംബനം നൽകുന്ന മീനാക്ഷിയുടെ ചിത്രത്തിന് ഇഷ്ടവുമായി ആരാധകരുമെത്തി. 2018 ഒക്‌ടോബർ പത്തൊൻപതിനാണ് ദിലീപ്  കാവ്യ ദമ്പതികൾക്ക് മഹാലക്ഷ്മി ജനിച്ചത്. കുട്ടിയുടെ ചിത്രങ്ങൾ ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. മഹാലക്ഷ്മിക്ക് നാലാം പിറന്നാൾ ആശംസ നേർന്ന് മീനാക്ഷി പങ്കുവച്ച ചിത്രം ശ്രദ്ധ നേടി.  ഒരു വയസു കൂടി പിന്നിട്ടിരിക്കുന്നു എന്ന കുറിപ്പോടെയാണ് ചിത്രം സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചത്. ക്ടോബർ 19നാണ് മഹാലക്ഷ്മി ജനിച്ചത്. വിജയദശമി ദിനത്തിൽ ജനിച്ചതുകൊണ്ടാണ് ദിലീപും കാവ്യ മാധവനും മഹാലക്ഷ്മി എന്ന പേര് നൽകിയത്.

Latest News