11 കാരിയെ ബലാത്സംഗം ചെയ്ത അയല്‍ക്കാരന്‍ അറസ്റ്റില്‍

ന്യൂദല്‍ഹി-വടക്കന്‍ ദല്‍ഹിയിലെ വസീറാബാദ് പ്രദേശത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതിന് 28 കാരനായ അയല്‍ക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ മാസമാണ് 11 വയസ്സുള്ള പെണ്‍കുട്ടിയെ അയല്‍വാസി ബലാത്സംഗം ചെയ്തതെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
ഗാന്ധി നഗര്‍ പ്രദേശത്ത് പാചകക്കാരനായി ജോലി ചെയ്യുന്ന പ്രതിയെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. പെണ്‍കുട്ടി ദുരനുഭവം അമ്മയോട് പറഞ്ഞതിനെ തുടര്‍ന്നാണ്  വസീറാബാദ് പോലീസിനെ സമീപിച്ചത്.
ഇക്കാര്യം ആരെയെങ്കിലും അറിയിച്ചാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് പ്രതി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും  മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

 

Latest News