Sorry, you need to enable JavaScript to visit this website.

ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരം: മികച്ച നടന്‍ ദുല്‍ഖര്‍ സല്‍മാന്‍, നടി ദുര്‍ഗ കൃഷ്ണ

2021 ലെ മികച്ച നടനുള്ള ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരം നടന്‍ ദുല്‍ഖര്‍ സല്‍മാന്. കുറുപ്പ്, സല്യൂട്ട് എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് പുരസ്‌കാരം. 'ഉടല്‍' സിനിമയിലെ പ്രകടനത്തിന് മികച്ച നടിയായി ദുര്‍ഗ കൃഷ്ണയെ തിരഞ്ഞെടുത്തു. കൃഷാന്ത് നിര്‍മ്മിച്ച് സംവിധാനം ചെയ്ത ആവാസവ്യൂഹമാണ് മികച്ച ചിത്രം. നായാട്ടിലൂടെ മാര്‍ട്ടിന്‍ പ്രക്കാട്ട് മികച്ച സംവിധായകനുള്ള അവാര്‍ഡിനര്‍ഹനായി.

ജോഷിക്ക് ചലച്ചിത്രരത്‌നം പുരസ്‌കാരവും സുരേഷ് ?ഗോപിക്ക് ക്രിട്ടിക്‌സ് ജൂബിലി അവാര്‍ഡും നല്‍കും. രേവതി, ഉര്‍വശി, ബാബു നമ്പൂതിരി, കൊച്ചുപ്രേമന്‍ എന്നിവര്‍ക്കാണ് ചലച്ചിത്ര പ്രതിഭാ പുരസ്‌കാരം.

മികച്ച രണ്ടാമത്തെ നടനായി മേപ്പടിയാനിലെ പ്രകടനത്തിന് ഉണ്ണി മുകുന്ദന്‍ അര്‍ഹനായി. ഹോംയിലെ പ്രകടനത്തിന് മഞ്ജു പിള്ള മികച്ച രണ്ടാമത്തെ നടിയായി.

മറ്റ് അവാര്‍ഡുകള്‍:

മികച്ച രണ്ടാമത്തെ ചിത്രം: മിന്നല്‍ മുരളി
മികച്ച രണ്ടാമത്തെ ചിത്രത്തിന്റെ സംവിധായകന്‍: ബേസില്‍ ജോസഫ്
മികച്ച രണ്ടാമത്തെ നടന്‍ : ഉണ്ണി മുകുന്ദന്‍ (മേപ്പടിയാന്‍)
മികച്ച രണ്ടാമത്തെ നടി : മഞ്ജു പിള്ള (ഹോം)
മികച്ച ബാലതാരം : മാസ്റ്റര്‍ ആന്‍ മയ് (എന്റെ മഴ), മാസ്റ്റര്‍ അഭിമന്യു (തുരുത്ത്)
മികച്ച തിരക്കഥ: ജീത്തു ജോസഫ് (ദൃശ്യം2), ജോസ് കെ. മാനുവല്‍ (ഋ)
മികച്ച ഗാനരചയിതാവ് : ജയകുമാര്‍ കെ. പവിത്രന്‍ (എന്റെ മഴ)
മികച്ച സംഗീത സംവിധാനം: ഹിഷാം അബ്ദുള്‍ വഹാബ് (ഹൃദയം, മധുരം)
മികച്ച പിന്നണി ഗായകന്‍ : സൂരജ് സന്തോഷ് (ഗഗനമേ  മധുരം)
മികച്ച പിന്നണി ഗായിക : അപര്‍ണ രാജീവ് (തിര തൊടും തീരം മേലെ  തുരുത്ത്)
മികച്ച ഛായാഗ്രാഹകന്‍ : അസ്ലം കെ. പുരയില്‍ (സല്യൂട്ട്)
മികച്ച ചിത്രസന്നിവേശകന്‍ : പ്രജീഷ് പ്രകാശ് (ഹോം)
മികച്ച ശബ്ദലേഖകന്‍ : ഡാന്‍ ജോസ് (സാറാസ്)
മികച്ച കലാസംവിധായകന്‍ : മനു ജഗത് (മിന്നല്‍ മുരളി)
മികച്ച മേക്കപ്പ്മാന്‍ : ബിനോയ് കൊല്ലം (തുരുത്ത് )
മികച്ച വസ്ത്രാലങ്കാരം: അരുണ്‍ മനോഹര്‍ (സബാഷ് ചന്ദ്രബോസ്)
മികച്ച ജനപ്രിയ ചിത്രം: ഹൃദയം

 

Latest News