അൽഹസ-മലയാളിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി.പാലക്കാട് മണ്ണാർക്കാട് തച്ചമ്പാറ സ്വദേശി തസറുദ്ദീനാ (36)നാണ് മുബാറസിൽ മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. 11 വർഷമായി ഹസയിലുണ്ട്. മുബാറസ് സാലിഹ് പ്ലാസ റെഡിമെയ്ഡ് കടയിലെ ജീവനക്കാരനായിരുന്നു തസറുദ്ദീൻ. ഭാര്യ: സുമയ്യ. രണ്ടു പെൺമക്കളുണ്ട്. ജിദ്ദയിലുള്ള അനുജൻ തൻസീർ അൽഹസയിലെത്തിയിട്ടുണ്ട്.






