ഖത്തര്‍ വീണ്ടും മാസ്‌ക് അഴിക്കുന്നു, ഞായറാഴ്ച മുതല്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ മാത്രം മതി

ദോഹ-ഖത്തറില്‍ ഇനി ആരോഗ്യ സൗകര്യങ്ങള്‍ക്കുള്ളില്‍ മാത്രം മാസ്‌കുകള്‍ നിര്‍ബന്ധമെന്ന് ഖത്തര്‍ മന്ത്രിസഭ. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം തീരുമാനമെടുത്തത്. ഒക്ടോബര്‍ 23 ഞായറാഴ്ച മുതലാണ് തീരുമാനം പ്രാബല്യത്തില്‍ വരിക.
മെട്രോ, ബസുകള്‍ തുടങ്ങിയ പൊതുഗതാഗത സംവിധാനങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമില്ല എന്നതാണ് തീരുമാനത്തിലെ സുപ്രധാന കാര്യം. എന്നാല്‍ അടച്ച സ്ഥലങ്ങളില്‍ ഹാജരാകുകയും ഉപഭോക്താക്കളുമായി ആശയവിനിമയം നടത്തുകയും ചെയ്യേണ്ട ജോലിയുടെ സ്വഭാവമുള്ള എല്ലാ ജീവനക്കാരും തൊഴിലാളികളും അവരുടെ ജോലി സമയത്ത് മാസ്‌ക് ധരിക്കണമെന്ന് മന്ത്രി സഭ നിര്‍ദേശിച്ചു.

 

Latest News