ഹൈദരാബാദ്- സജ്ജനാര്‍ നീതി ആവശ്യപ്പെട്ട് പബ്ലിക് സ്കൂള്‍ ബസ് ഡ്രൈവര്‍ ലൈംഗികമായി പീഡിപ്പിച്ച നാലു വയസ്സുകാരിയുടെ പിതാവ്.
ഡിഎവി പബ്ലിക് സ്കൂളില്‍ െ്രെഡവര്‍ പീഡിപ്പിച്ച പെണ്‍കുട്ടിയുടെ പിതാവാണ് ബഞ്ചാര ഹില്‍സ് പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചത്. തനിക്ക് മറ്റ് രക്ഷിതാക്കളുടെ പിന്തുണയുണ്ടെന്നും നീതി ലഭിക്കും വരെ പൊരുതുമെന്നും മുഖ്യമന്ത്രിയുടെ ക്യാമ്പ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
കേസില്‍ വെള്ളം ചേര്‍ക്കാന്‍ അനുവദിക്കില്ല. സ്കൂള്‍ പ്രിന്‍സിപ്പലും ഉത്തരവാദിത്തം ഏറ്റെടുക്കണം. ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ നിരാഹാര സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
2019ല്‍ നാല് പ്രതികളെ സ്വയരക്ഷയ്ക്കായി പോലീസ് വെടിവെച്ചുകൊന്ന ദിശ ഏറ്റുമുട്ടല്‍ കേസിനെ പരാമര്‍ശിച്ചാണ് പെണ്‍കുട്ടിയുടെ അച്ഛന് സജ്ജനാര്‍ നീതി ആവശ്യപ്പെട്ടത്. ഏറ്റുമുട്ടല്‍ നടക്കുമ്പോള്‍ അന്നത്തെ സൈബരാബാദ് പോലീസ് കമ്മീഷണറായിരുന്നു വി.സി സജ്ജനാര്‍. നിലവില്‍, അദ്ദേഹം തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ (ടിഎസ്ആര്‍ടിസി) മാനേജിംഗ് ഡയറക്ടറാണ്.
ബഞ്ചാര ഹില്‍സിലെ സ്കൂള്‍ പ്രിന്‍സിപ്പലിന്റെ കാര്‍ െ്രെഡവര്‍ നാല് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ആരോപണം. പ്രതിയെ ചൊവ്വാഴ്ച പോലീസ് അറസ്റ്റ് ചെയ്ത് പോക്സോ ചുമത്തിയിരുന്നു.
രജനി കുമാര്‍ എന്ന പ്രതി ഡിഎവി സ്കൂള്‍ പ്രിന്‍സിപ്പലിന്റെ െ്രെഡവറായി ജോലി ചെയ്തു വരികയായിരുന്നു. കുമാര്‍ സ്കൂളിലെ ഡിജിറ്റല്‍ ക്ലാസ് മുറിയില്‍ ഇടയ്ക്കിടെ പ്രവേശിക്കാറുണ്ടെന്നും വിദ്യാര്‍ത്ഥിനികളെ അനുചിതമായി സ്പര്‍ശിച്ച് മോശമായി പെരുമാറാറുണ്ടെന്നും പരാതിയുണ്ട്.