യുവതിയെ തട്ടിക്കൊണ്ടുപോയി രണ്ടു ദിവസം പീഡിപ്പിച്ചു, അഞ്ച് പ്രതികളില്‍ ഒരാള്‍ അറസ്റ്റില്‍

ഗാസിയാബാദ്- ദല്‍ഹി സ്വദേശിനിയായ യുവതിയെ ഗാസിയാബാദില്‍ തട്ടിക്കൊണ്ടുപോയി അഞ്ച് പേര്‍ ചേര്‍ന്ന് രണ്ട് ദിവസത്തോളം കൂട്ടബലാത്സംഗം ചെയ്തു. പ്രതികളിലൊരാളെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. നാലു പേര്‍ക്കായി തിരച്ചില്‍ തുടരുന്നു.
ദല്‍ഹിയിലെ നന്ദ്‌നഗ്രി പ്രദേശത്ത് താമസിക്കുന്ന 38 കാരി ആശുപത്രിയില്‍ ജീവനുവേണ്ടി പോരാടുകയാണ്.
ഒരു സ്ത്രീ റോഡില്‍ കിടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ്  പോലീസ് സംഘം സ്ഥലത്തെത്തി ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റയതെന്ന് ഗാസിയാബാദ് സിറ്റി എസ്പി നിപുണ്‍ അഗര്‍വാള്‍ പറഞ്ഞു.
സഹോദരന്റെ ജന്മദിന പാര്‍ട്ടിയില്‍ പങ്കെടുക്കാനാണ് താന്‍ കഴിഞ്ഞ ദിവസം ഗാസിയാബാദിലെത്തിയതെന്ന് യുവതി പോലീസിനോട് പറഞ്ഞു. പാര്‍ട്ടി കഴിഞ്ഞ് ഓട്ടോറിക്ഷയില്‍ വീട്ടിലേക്ക് മടങ്ങാനിരിക്കെ, പരിചയക്കാരായ അഞ്ചു പേര്‍ സമീപിച്ച് വാഹനത്തില്‍ കയറ്റുകയായിരുന്നു.
ഇരയുടെ സഹോദരന്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തതായി എസ്.പി പറഞ്ഞു. പ്രതികളില്‍ ഒരാളുമായി ചില സ്വത്ത് തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ടെന്നും അഗര്‍വാള്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, സംഭവത്തിന്റെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് ദല്‍ഹി വനിതാ കമ്മീഷന്‍ (ഡിസിഡബ്ല്യു) എസ്എസ്പി ഗാസിയാബാദിന് നോട്ടീസ് അയച്ചു.

 

 

Latest News