Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഖത്തര്‍ ഹോസ്പിറ്റാലിറ്റി പാക്കേജുകള്‍ക്ക് പ്രശംസ;ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും വിജയകരം

ദോഹ- ഫിഫ ലോകകപ്പിനായി ഖത്തറൊരുക്കിയ ഹോസ്പിറ്റാലിറ്റി പാക്കേജുകള്‍ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വിജയകരമായ പരിപാടിയാണെന്നു ഫിഫ.
നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെ ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക ഹോസ്പിറ്റാലിറ്റി പ്രോഗ്രാമില്‍ നിന്നുള്ള വരുമാനം എക്കാലത്തെയും ഉയര്‍ന്ന നിലയിലാണെന്നും ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വിജയകരമായ ഹോസ്പിറ്റാലിറ്റി പ്രോഗ്രാമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെന്നും മാച്ച് ഹോസ്പിറ്റാലിറ്റി റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ 240,000 പാക്കേജുകള്‍ വിറ്റതായി ഫിഫ ഓപ്പറേഷന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കോളിന്‍ സ്മിത്ത് പറഞ്ഞു.

240,000 പാക്കേജുകള്‍ വിറ്റഴിച്ചതോടെ ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വിജയകരമായ ഹോസ്പിറ്റാലിറ്റി പാക്കേജറായി ഹോസ്പിറ്റാലിറ്റി പ്രോഗ്രാം മാറിയതായി അദ്ദേഹം പറഞ്ഞു. മൊത്തം വില്‍പ്പനയുടെ 63 ശതമാനവും അന്താരാഷ്ട്ര വില്‍പ്പനയാണ്. ലോകകപ്പ് ആഘോഷിക്കാനും അനുഭവിക്കാനും ഖത്തറിലേക്ക് വരാനുള്ള ആഗോള വിപണിയുടെ ആഗ്രഹം ഇത് പ്രകടമാക്കുന്നു. 37 ശതമാനം പാക്കേജുകളും ഖത്തര്‍ വിറ്റഴിച്ചു.

2022 ലെ മാച്ച് ഹോസ്പിറ്റാലിറ്റി സെയില്‍സ് ഡാറ്റ അനുസരിച്ച് മെക്‌സിക്കോ, യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്, അര്‍ജന്റീന, യുണൈറ്റഡ് കിംഗ്ഡം (യുകെ), ബ്രസീല്‍ എന്നിവ വരാനിരിക്കുന്ന ടൂര്‍ണമെന്റിനായി ഏറ്റവും കൂടുതല്‍ ഹോസ്പിറ്റാലിറ്റി പാക്കേജുകള്‍ വാങ്ങിയ രാജ്യങ്ങളാണ്.

യുകെയും സ്വിറ്റ്‌സര്‍ലന്‍ഡും ഏറ്റവും കൂടുതല്‍ താല്‍പ്പര്യം കാണിക്കുകയും ഹോസ്പിറ്റാലിറ്റി പാക്കേജുകള്‍ വാങ്ങുകയും ചെയ്യുമ്പോള്‍ യൂറോപ്യന്‍ വിപണികളും ശക്തമായ താല്‍പ്പര്യം കാണിക്കുന്നുണ്ട്. ഖത്തര്‍, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്നിവയാണ് മിഡില്‍ ഈസ്റ്റ് മേഖലയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന രാജ്യങ്ങള്‍. ഇതുവരെ വിറ്റഴിക്കപ്പെട്ട ഹോസ്പിറ്റാലിറ്റി പാക്കേജുകളുടെ 37 ശതമാനവും ഈ രാജ്യങ്ങളാണ് വാങ്ങിയത്.

ഫിഫ ലോകകപ്പില്‍ മാറ്റുരക്കുവാന്‍ ഇന്ത്യന്‍ ദേശീയ ടീമിന് ഇതുവരെ സാധിച്ചിട്ടില്ലെങ്കിലും, ഹോസ്പിറ്റാലിറ്റി പാക്കേജുകള്‍ വാങ്ങുന്ന മികച്ച് 10' രാജ്യങ്ങളില്‍ ഇന്ത്യയും ഉള്‍പ്പെടുന്നു.

ആഡംബരപൂര്‍ണ്ണമായ സ്‌റ്റേഡിയം ലോഞ്ചുകളിലേക്ക് പ്രവേശനം അനുവദിക്കുന്ന ഹോസ്പിറ്റാലിറ്റി ടിക്കറ്റുകള്‍ വഴി സുഖപ്രദവും വിശ്രമവുമുള്ള മാച്ച് ക്ലബ് മുതല്‍ കൂടുതല്‍ ആഡംബരവും സവിശേഷവുമായ മാച്ച് പേള്‍ ലോഞ്ച് വരെ അഞ്ച് പ്രീമിയം ഹോസ്പിറ്റാലിറ്റി ഉല്‍പ്പന്നങ്ങളാണ് ഖത്തര്‍ വാഗ്ദാനം ചെയ്യുന്നത്.

ഫിഫയുടെ വെബ്‌സൈറ്റ് അനുസരിച്ച്, മാച്ച് ക്ലബ് വിഭാഗമാണ് ഏറ്റവും വിലകുറഞ്ഞത്, ഒരു ഗ്രൂപ്പ് മത്സരത്തിനുള്ള കാറ്റഗറി 1 ടിക്കറ്റിനൊപ്പം ഈ പാക്കേജിന് 950 ഡോളര്‍ ചിലവ് വരും. ക്യൂറേറ്റഡ് അഞ്ച്‌കോഴ്‌സ് സാമ്പിള്‍ ഉള്‍പ്പെടെ ഒരു സ്വകാര്യ ഡൈനിംഗ് അനുഭവവും സെമി ഫൈനല്‍ മത്സരങ്ങള്‍ക്കും ഫൈനല്‍ മത്സരങ്ങള്‍ക്കുമായി ചില പാനീയങ്ങള്‍ക്കൊപ്പം മനോഹരമായി വിളമ്പുന്ന കോംപ്ലിമെന്ററി വിഭവങ്ങളുടെ വിപുലമായ തിരഞ്ഞെടുപ്പുമുള്ള മാച്ച് െ്രെപവറ്റ് സ്യൂട്ടിന് 22,500 ഡോളറാണ് വില.

അതുല്യമായ ക്രോസ്ഷിപ്പ് ഹോട്ടലുകള്‍, അപ്പാര്‍ട്ടുമെന്റുകള്‍, വില്ലകള്‍, ആരാധക ഗ്രാമങ്ങള്‍, ഹോട്ടലുകള്‍ തുടങ്ങി ആരാധകര്‍ക്കും അതിഥികള്‍ക്കും സന്ദര്‍ശകര്‍ക്കും ആസ്വദ്യകരമായ പാക്കേജുകളാണ് ഖത്തര്‍ ഒരുക്കിയിരിക്കുന്നത്

 

Latest News