ജിദ്ദ അല്‍ നൂര്‍ സ്‌കൂള്‍ മുന്‍ പ്രിന്‍സിപ്പല്‍  പ്രൊഫ. അബ്ദുല്‍ അലി അന്തരിച്ചു 

കോഴിക്കോട്-ജിദ്ദ അല്‍ നൂര്‍ സ്‌കൂള്‍ മുന്‍ പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ അബ്ദുല്‍ അലി കോഴിക്കോട് മിംസ് ആശുപത്രിയില്‍ നിര്യാതനായി. ഏതാനും ദിവസങ്ങള്‍ മുമ്പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജിദ്ദയിലെ സാമൂഹിക-സാംസ്‌കാരിക രംഗങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന വ്യക്തിയാണ്. ബഹ്‌റൈനിലും ഖത്തറിലും പ്രവാസ ജീവിതം നയിച്ചു. മലയാളം ന്യൂസില്‍ ആദ്യ കാലം മുതല്‍ ലേഖനങ്ങളെഴുതാറുണ്ടായിരുന്നു. പ്രവാസത്തിന് മുമ്പ് സുദീര്‍ഘ കാലം തിരൂരങ്ങാടി പി.എസ്.എം.ഒ കോളജില്‍ പ്രൊഫസറായിരുന്നു.  മയ്യിത്ത് നമസ്‌കാരം ഇന്ന് രാത്രി 9 മണിക്ക് ഫറോക്ക് പുറ്റേക്കാട്ട് ജുമാ മസ്ജിദില്‍.

പ്രൊഫസര്‍ ടി. ബീഫാത്തിമയാണ് ഭാര്യ. പരേതയായ ഡോ. സ്മിത, ഡോ.അമീന. അന്‍ജും അലി എന്നിവര്‍ മക്കളും ഡോ. അന്‍വര്‍, റിയാസ് എന്നിവര്‍ മരുമക്കളുമാണ് .

Latest News