Sorry, you need to enable JavaScript to visit this website.

13 മിനിറ്റ് ഉള്ളടക്കം ഒഴിവാക്കി ബഹ്റൈനില്‍ മോണ്‍സ്റ്ററിന് അനുമതി

മനാമ- സ്വവര്‍ഗരതിയുമായി ബന്ധപ്പെട്ട ഉള്ളടക്കത്തെ തുടര്‍ന്ന് മോഹന്‍ ലാല്‍ ചിത്രമായ മോണ്‍സ്റ്ററിന് വിലേക്കര്‍പ്പെടുത്തിയ ജി.സി.സി രാജ്യങ്ങളില്‍ ബഹ്‌റൈന്‍ നിരോധം പിന്‍വലിച്ചു. 13 മിനിറ്റ് ഉള്ളടക്കം ഒഴിവാക്കിക്കൊണ്ടാണ് ബഹ്‌റൈനില്‍ ചിത്രത്തിന് പ്രദര്‍ശനാനുമതി ലഭിച്ചിരിക്കുന്നത്. ബഹ്‌റൈനില്‍ മോണ്‍സ്റ്ററിന്റെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. 21 നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.
യു.എ.ഇയില്‍ വിലക്ക് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും റിലീസിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം വന്നിട്ടില്ല. വീണ്ടും പരിശോധന നടത്തുകയാണെന്നാണ് റിപ്പോര്‍ട്ട്.
ഈ വര്‍ഷം തിയറ്ററുകളിലെത്തുന്ന മോഹന്‍ലാലിന്റെ രണ്ടാമത്തെ ചിത്രമാണ്  മോണ്‍സ്റ്റര്‍.  ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തിലെത്തിയ ആറാട്ട് ആയിരുന്നു ആദ്യ തിയറ്റര്‍ റിലീസ്. പുലിമുരുകന് ശേഷം വൈശാഖ് ഉദയകൃഷ്ണ ടീമിനൊപ്പം മോഹന്‍ലാല്‍ ഒരുമിക്കുന്നതിന്റെ പേരില്‍ പ്രഖ്യാപന സയം മുതലേ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണ് മോണ്‍സ്റ്റര്‍.
 21 ന് തിയറ്ററുകളിലെത്തുന്ന ചിത്രത്തിന് യുഎഇ ഒഴികെയുള്ള ജിസിസി രാജ്യങ്ങളില്‍ പ്രദര്‍ശനാനുമതി നിഷേധിക്കപ്പെട്ടതായ വിവരം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.

 

Latest News