സംഭാല്‍- ദല്‍ഹിയില്‍ ജോലിക്കുപോയ യുവാവ് കൊല്ലപ്പെട്ടുവെന്ന് ഉത്തര്‍പ്രദേശിലെ കുടുംബം അറിഞ്ഞത് വാട്‌സാപ്പില്‍ പ്രചരിച്ച വിഡിയോയിലൂടെ. എട്ട് മാസം മുമ്പ് ദല്‍ഹിയിലേക്ക് പോയ അജബ് സിംഗാണ് അഞ്ചംഗ സംഘത്തിന്റെ മര്‍ദനമേറ്റു മരിച്ചത്.
വാട്‌സാപ്പില്‍ പ്രചരിച്ച വിഡിയോയില്‍ അഞ്ച് പേര്‍ ചേര്‍ന്ന് മര്‍ദിച്ചു കൊലപ്പെടുത്തുന്നത് അജബ് സിംഗിനേയാണെന്ന് കുടുംബാംഗങ്ങള്‍ സ്ഥിരീകരിച്ചു.
എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് പോലീസ് സംഘം കൂടുതല്‍ അന്വേഷണത്തിനായി ദല്‍ഹിക്ക് തിരിച്ചിരിക്കയാണ്.