Sorry, you need to enable JavaScript to visit this website.

നടി തൂങ്ങിമരിച്ച സംഭവത്തില്‍ ശല്യം ചെയ്ത അയല്‍വാസിക്കും ഭാര്യക്കുമെതിരെ കേസ്

ഭോപ്പാല്‍-ഹിന്ദി സീരിയല്‍നടി വൈശാലി ടക്കറിന്റെ മരണത്തില്‍ ആത്മഹത്യാപ്രേരണക്കുറ്റത്തിന് അയല്‍വാസികളായ ദമ്പതിമാരുടെ പേരില്‍ മധ്യപ്രദേശ് പോലീസ് കേസെടുത്തു. രാഹുല്‍ നവ്‌ലാനി, ഭാര്യ ദിഷ എന്നിവരുടെ പേരിലാണ് കേസെന്ന് സംസ്ഥാന ആഭ്യന്തരമന്ത്രി നരോത്തം മിശ്ര പറഞ്ഞു.

നടിയുടെ വീട്ടില്‍നിന്നു കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പില്‍ രാഹുല്‍ മാനസികമായി പീഡിപ്പിച്ചതായി പറയുന്നു. വൈശാലിയുടെ വിവാഹാലോചനകള്‍ അറിഞ്ഞതുമുതല്‍ രാഹുല്‍ ശല്യപ്പെടുത്തിയതായി കുടുംബാംഗങ്ങള്‍ ആരോപിച്ചു.

വൈശാലിയുടെയും രാഹുലിന്റെയും അച്ഛന്‍മാര്‍ കച്ചവട പങ്കാളികളാണെന്ന് അസിസ്റ്റന്റ് കമ്മിഷണല്‍ മതീഉറഹ്മാന്‍ പറഞ്ഞു. പണ്ടു മുതലേ പരസ്പരം അറിയുന്നവരാണ് വൈശാലിയും രാഹുലും. ഇയാളും ഭാര്യയും ഇന്ദോറിലെ വീട്ടിലില്ലെന്നും വീടുപൂട്ടി പോയിരിക്കയാണെന്നും പോലീസ് പറഞ്ഞു. ഞായറാഴ്ച ഇന്ദോറിലെ സായിബാഗ് കോളനിയിലെ വീട്ടിലാണ് 29 കാരിയായ  വൈശാലിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.

 

Latest News