അമേരിക്കയില്‍ വീണ്ടും വെടിവെപ്പ്, എട്ട് പേര്‍ക്ക് പരിക്ക്

വെര്‍ജീനിയ- ജെയിംസ് മാഡിസന്‍ യൂണിവേഴ്‌സിറ്റിക്ക് സമീപം ഞായറാഴ്ച വെടിവെപ്പില്‍ 8 പേര്‍ക്ക് വെടിയേറ്റതായി വെര്‍ജീനിയ ഹാരിസണ്‍ബര്‍ഗ് പോലീസ് അറിയിച്ചു.
വെടിവച്ചുവെന്ന് സംശയിക്കുന്ന യുവാവിനെ വൈകിട്ട് പോലീസ് അറസ്റ്റു ചെയ്തു. യൂണിവേഴ്‌സിറ്റിക്കു പുറത്തുള്ള അപാര്‍ട്ട്‌മെന്റ് കോംപ്ലക്‌സില്‍ കൂടിനിന്നിരുന്നവരുടെ നേര്‍ക്കാണ് യുവാവ് വെടിയുതിര്‍ത്തത്.
വെടിയേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും ജീവന് ഭീഷിണിയില്ലെന്നാണു അധികൃതര്‍ നല്‍കുന്ന വിവരം. വെടിവെപ്പിനു പ്രേരിപ്പിച്ച സംഭവം എന്താണെന്നോ, കൂടുതല്‍ പേര്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടൊ എന്ന് വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു

 

Latest News