ചേര്‍ത്തല- സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസരംഗത്ത് വന്‍ മുന്നേറ്റം കൊണ്ടുവരുമെന്നും എന്നാല്‍ സര്‍വകലാശാലകളില്‍ ചിലര്‍ ഇടപെടുന്നത് സര്‍ക്കാര്‍ ഗൗനിക്കുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ ഈ മേഖലയില്‍ ഇടപെടുമ്പോള്‍ ചില പിപ്പിടികള്‍ വരും. അത് സര്‍ക്കാര്‍ കാര്യമാക്കുന്നില്ല മുഖ്യമന്ത്രി പറഞ്ഞു. ഗവര്‍ണറുടെ ഭീഷണി പരോക്ഷമായി പരാമര്‍ശിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. കേരള കയര്‍ വര്‍ക്കേഴ്‌സ് സെന്റര്‍ (സി ഐ ടി യു) സംസ്ഥാന സമ്മേളനം ചേര്‍ത്തലയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.