മലദ്വാരത്തിൽ ഒളിപ്പിച്ചത് 22 ലക്ഷത്തിന്റെ സ്വർണം; കൊച്ചയിൽ വീണ്ടും സ്വർണവേട്ട, 

നെടുമ്പാശ്ശേരി- കൊച്ചി അന്താരഷ്ട്ര വിമാനതാവളം വഴി കാപ്‌സ്യൂൾ രൂപത്തിലാക്കി മലദ്വാരത്തിലൊളിപ്പിച്ചു കടത്താൻ ശ്രമിച്ച 22 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗം പിടികൂടി. ദുബായിയിൽനിന്നും കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തിൽ എത്തിയ പാലക്കാട് സ്വദേശി നിയാസാണ് രണ്ട് ക്യാപ്‌സൂളുകളുടെ രൂപത്തിലാക്കി ഒളിപ്പിച്ച് സ്വർണ്ണം കടത്തുവാൻ ശ്രമിച്ചത്. പരിശോധനകൾ പൂർത്തീകരിച്ച് പുറത്തേയ്ക്ക് പോകാൻ നിയാസ് ശ്രമിക്കുന്നതിനിടെ സംശയം തോന്നിയ കസ്റ്റംസ് അധികൃതർ വിശദമായി ചോദ്യം ചെയ്ത ശേഷം സ്വർണം പുറത്തെടുപ്പിക്കുകയായിരുന്നു.
 

Latest News