ഖത്തറില്‍ കോവിഡ് പ്രതിദിന ശരാശരി കുറഞ്ഞു, നിലവില്‍ 2543 രോഗികള്‍ മാത്രം

ദോഹ-ഖത്തറില്‍ കോവിഡ് പ്രതിദിന ശരാശരി കുറയുന്നു.രാജ്യത്ത് നിലവില്‍ 2543 രോഗികള്‍ മാത്രം. കഴിഞ്ഞ മൂന്നാഴ്ചയായി കോവിഡ് പ്രതിദിന ശരാശരി കുറയുന്നതായാണ് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ പ്രതിവാര റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
ഒക്ടോബര്‍ 10 മുതല്‍   ഒക്ടോബര്‍ 16 ആഴ്ചയിലെ പ്രതിദിന ശരാശരി 564 കമ്മ്യൂണിറ്റി കേസുകളും 54 യാത്രക്കാര്‍ക്കിടയിലെ കേസുകളുമടക്കം 620 ആയി കുറഞ്ഞു. ഒക്ടോബര്‍ 3 മുതല്‍   ഒക്ടോബര്‍ 9  ആഴ്ചയിലെ പ്രതിദിന ശരാശരി 637 കമ്മ്യൂണിറ്റി കേസുകളും 62 യാത്രക്കാര്‍ക്കിടയിലെ കേസുകളുമടക്കം 699 ആയിരുന്നു.   
രാജ്യത്തെ മൊത്തം കോവിഡ് രോഗികള്‍ കഴിഞ്ഞ ആഴ്ചയില്‍  3239 ആയിരുന്നത് ഈ ആ ആഴ്ചയില്‍ 2543  കുറഞ്ഞിട്ടുണ്ട്.
കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളില്‍ ഒരു   കോവിഡ്  മരണം റിപ്പോര്‍ട്ട് ചെയ്തതോടെ  ഖത്തറില്‍ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം  683 ആയി .

 

Latest News