കുവൈത്ത് സിറ്റി- കുവൈത്തില്‍ പുതിയ മന്ത്രിമാരെ പ്രഖ്യാപിച്ചു. ബദര്‍ അല്‍ മുല്ലയെ പുതിയ എണ്ണ മന്ത്രിയായി നിയമിച്ചതായി ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം അറിയിച്ചു.
അബ്ദുള്‍ വഹാബ് അല്‍ റഷീദിനെ ധനമന്ത്രിയായും സാലെം അല്‍ സബാഹിനെ വിദേശകാര്യ മന്ത്രിയായും നിയമിച്ചിട്ടുണ്ട്.
ഈ മാസം ആദ്യം കുവൈത്ത് കിരീടാവകാശി ശൈഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ സബാഹ് ശൈഖ് അഹമ്മദ് നവാഫ് അല്‍ സബാഹിനെ വീണ്ടും പ്രധാനമന്ത്രിയായി നിയമിച്ചിരുന്നു.