ഉപ്പില്ലാത്ത കഞ്ഞി പോലെ  ദിലീപില്ലാത്ത അമ്മ മെഗാ ഷോ വരുന്നു 

എന്തൊക്കെ വിവാദങ്ങളുണ്ടായാലും ദിലീപ് പോലെ ഗാരന്റി പറയാവുന്ന താരങ്ങള്‍ നമുക്ക് ഏറെയില്ല. ദിലീപ് ഫാന്‍സിന്റെ പ്രത്യേകത കൊച്ചു കുട്ടികള്‍ മുതല്‍ അപ്പൂപ്പ•ാരും മുത്തശ്ശിമാരുമെല്ലാം ഇതിലുള്‍പ്പെടുമെന്നതാണ്. അടൂര്‍ഭാസിക്കും പപ്പുവിനും ശേഷം മലയാളിയെ ഇത്രയേറെ ചിരിപ്പിച്ച മറ്റൊരു നടന്‍ ജഗതിയായിരിക്കും. എന്നാല്‍ അതേസമയം നിത്യഹരിത നായകമെ പോലെ റൊമാന്റിക് ഹീറോ പരിവേഷവും ദിലീപിനുണ്ട്. സിനിമാ താരങ്ങളുടെ ഏത് ഷോയിലും ദിലീപുണ്ടെങ്കില്‍ ജനം ഇടിച്ചു കയറുമെന്നതാണ് അനുഭവം. എന്നാല്‍ തിരുവനന്തപുരത്ത് നടക്കാന്‍ പോകുന്ന അമ്മ മെഗാ ഷോയില്‍ ദിലീപ് പങ്കെടുക്കുന്നില്ലെന്നത് മലയാള സിനിമാ പ്രേമികളെയാകെ ആശങ്കാകുലരാക്കുന്നു. ഈ മാസം ആറിന് തിരുവനന്തപുരം കാര്യവട്ടം രാജ്യാന്തര സ്റ്റേഡിയത്തിലാണ് ഷോ അരങ്ങേറുന്നത്. അവശരായ സിനിമാതാരങ്ങളെ സഹായിക്കുവാനുള്ള പദ്ധതിയുടെ  ധനശേഖരണാര്‍ത്ഥമാണ് 'അമ്മ'  അഞ്ചു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന മെഗാഷോ സംഘടിപ്പിക്കുന്നത്. അമ്മയുടെ അംഗങ്ങളായ നൂറോളം താരങ്ങളുടെ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ അരങ്ങേറും. ദിലീപ് ഇപ്പോള്‍ കേരളത്തിലില്ല. ബിസിനസ് ആവശ്യാര്‍ത്ഥവും മറ്റും കോടതിയുടെ പ്രത്യേക അനുമതി വാങ്ങി വിദേശത്ത് പോയിരിക്കുകയാണ്. നാലിനേ അദ്ദേഹം തിരിച്ചെത്തുകയുള്ളൂ. 


 

Latest News