ഒപെക് പ്ലസ് തീരുമാനം തീര്‍ത്തും സാമ്പത്തികം; റഷ്യക്കൊപ്പമാണെന്ന ആരോപണം തള്ളി സൗദി പ്രതിരോധ മന്ത്രി

റിയാദ്- എണ്ണ ഉല്‍പാദനം വെട്ടിക്കുറയ്ക്കാനുള്ള ഒപെക് പ്ലസ് തീരുമാനം ഏകകണ്ഠമായും സാമ്പത്തിക കാരണങ്ങളാലും എടുത്തതാണെന്ന് സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു.
തീര്‍ത്തും സാമ്പത്തിക കാരണങ്ങളാല്‍ എടുത്ത തീരുമാനത്തിന്റെ പേരില്‍  ചിലര്‍ രാജ്യം റഷ്യയ്‌ക്കൊപ്പം നില്‍ക്കുന്നതായി ആരോപിക്കുകയാണെന്ന് അദ്ദേഹം ട്വിറ്ററില്‍ പറഞ്ഞു.
ഇറാനും ഒപെകില്‍ അംഗമാണ്, ഇതിനര്‍ത്ഥം രാജ്യം ഇറാനൊപ്പം നില്‍ക്കുന്നുവെന്നാണോ?- അദ്ദേഹം ചോദിച്ചു.
ഉക്രൈനുമായുള്ള യുദ്ധത്തില്‍ രാജ്യം റഷ്യയ്‌ക്കൊപ്പം നില്‍ക്കുന്നുവെന്ന ആരോപണം ആശ്ചര്യപ്പെടുത്തുന്നതാണെന്നും ഖാലിദ് രാജകുമാരന്‍ പറഞ്ഞു.
ഈ തെറ്റായ ആരോപണങ്ങള്‍ ഉക്രേനിയന്‍ സര്‍ക്കാരില്‍ നിന്ന് വന്നതല്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

 

Latest News