ദുബായ് പോലീസിന് 100 എസ്.യു.വി വാഹനങ്ങള്‍ സമ്മാനിച്ച് സ്വദേശി വ്യവസായി

ദുബായ്- ദുബായ് പോലീസിന് സ്വദേശി വ്യവസായിയുടെ സമ്മാനം. രാജ്യ സുരക്ഷ വര്‍ധിപ്പിക്കുന്നതിനുള്ള പോലീസിന്റെ ശ്രമങ്ങളെ പിന്തുണച്ച് അല്‍ ഹബ്തൂര്‍ ഗ്രൂപ്പിന്റെ സ്ഥാപകനും ചെയര്‍മാനുമായ ഖലഫ് അഹമ്മദ് അല്‍ ഹബ്തൂരി 100 എസ്.യു.വി വാഹനങ്ങള്‍ സമ്മാനിച്ചു.  മിത്സുബിഷി പജേറോ ഇനത്തില്‍പെട്ടതാണ് വാഹനങ്ങളെന്ന് ദുബായ് പോലീസ് ജനറല്‍ കമാന്‍ഡ് അറിയിച്ചു.
ദുബായ് പോലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മര്‍റി, ഓപറേഷന്‍സ് അഫയേഴ്‌സ് അസിസ്റ്റന്റ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ അബ്ദുല്ല അലി അല്‍ ഗൈത്തി, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു. നിലവാരമുള്ള സുരക്ഷാ ക്രമീകരണങ്ങളാല്‍  അനുഗൃഹീതമാണ് ദുബായ് എന്നും തന്റെ രാജ്യത്തെയും ജനങ്ങളെയും സേവിക്കാന്‍ സര്‍ക്കാരുമായി കൈകോര്‍ക്കുക സാമൂഹിക ഉത്തരവാദിത്തമാണെന്നും അല്‍ ഹബ്തൂര്‍ പറഞ്ഞു.

 

Latest News