സൗദിയില്‍ പരിഭ്രാന്തി സൃഷ്ടിച്ച കറുത്ത മൃഗം; വീഡിയോയിലെ യാഥാര്‍ഥ്യം വെളിപ്പെടുത്തി വന്യജീവി വകുപ്പ്

കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശകലനങ്ങള്‍ക്കും മലയാളം ന്യൂസ് സൈറ്റ് സന്ദര്‍ശിക്കുക ▶️

റിയാദ്- സൗദിയില്‍ പ്രചരിക്കുന്ന കറുത്ത വിചിത്ര മൃഗത്തിന്റെ യാഥാര്‍ഥ്യം വെളിപ്പെടുത്തി വന്യജീവി വകുപ്പ്.
തെക്കന്‍ സൗദിയില്‍ അഹദ് റഫീദയിലെ  പാര്‍ക്കില്‍ വിചിത്ര ജീവിയെ കണ്ടുവെന്നാണ് ആളുകളില്‍ ഭയം ജനിപ്പിക്കുന്ന രീതിയില്‍ വീഡിയോ പ്രചരിച്ചത്.  കറുത്ത മൃഗത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ആളുകള്‍ പലതരത്തലുള്ള അഭിപ്രായങ്ങളുമായി രംഗത്തുവന്നു.
  വിചിത്ര മൃഗത്തെ പാര്‍ക്കിലാണ്  കണ്ടതെന്ന് വീഡിയോ തയ്യാറാക്കിയ ആള്‍ അവകാശപ്പെട്ടതിനെ തുടര്‍ന്ന്  പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ചു.

വാർത്തകൾക്കും വിശകലനങ്ങൾക്കുമായി ഇവിടെ ക്ലിക് ചെയ്ത് മലയാളം ന്യൂസ് യൂട്യൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, വൈറലായ വീഡിയോയുടെ അടിസ്ഥാനത്തില്‍ ത്തക്ക് ഒരു സംഘത്തെ അയച്ചതായി വന്യജീവി വകുപ്പ് അറിയിച്ചു.  വീഡിയോയില്‍ ചിത്രീകരിച്ച മൃഗത്തെ കണ്ട സംഘം അത് തെരുവ് നായയല്ലാതെ മറ്റൊന്നുമല്ലെന്ന് സ്ഥിരീകരിച്ചു.
'സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ഇത്തരം വിവരങ്ങള്‍ പങ്കിടുന്നതിന് മുമ്പ് അവയുടെ ആധികാരികത പരിശോധിക്കണമെന്നും വന്യജീവികളുമായി ബന്ധപ്പെട്ട ഏത് തരത്തിലുള്ള വിവരങ്ങളും വകുപ്പിനെ അറിയിക്കണമെന്നും വന്യജീവി വകുപ്പ് അധികൃതര്‍ പറഞ്ഞു.

 

Latest News