എകെജി സെന്റര്‍ ആക്രമണക്കേസില്‍ ഒരാളെ കൂടി പ്രതി ചേര്‍ത്തു

തിരുവനന്തപുരം-എകെജി സെന്റര്‍ ആക്രമണക്കേസില്‍ ഒരാളെ കൂടി പ്രതി ചേര്‍ത്തു. നേരത്തെ പ്രതി ചേര്‍ക്കപ്പെട്ട യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി സുഹൈല്‍ ഷാജഹാന്റെ െ്രെഡവര്‍ സുബീഷിനെയാണ് പ്രതി ചേര്‍ത്തത്. സുബീഷിന്റെ സ്‌കൂട്ടറിലെത്തിയാണ് മുഖ്യപ്രതി ജിതിന്‍ ആക്രമണം നടത്തിയതെന്ന് കണ്ടെത്തി. സംഭവത്തിന് ശേഷം സുബീഷ് വിദേശത്തേക്ക് കടന്നു. ആക്രമണത്തിന് ജിതിന്‍ ഉപയോഗിച്ച ഡിയോ സ്‌കൂട്ടര്‍ സുഹൈല്‍ ഷാജഹാന്റെ െ്രെഡവറുടേതാണെന്ന് െ്രെകംബ്രാഞ്ച് നേരത്തെ കണ്ടെത്തിയിരുന്നു.
സംഭവ ദിവസം രാത്രി 10.30 ഓടെ സ്‌കൂട്ടര്‍ ഗൗരിശപട്ടത്ത് എത്തിച്ച് ജിതിന് കൈമാറിയത് ആറ്റിപ്ര സ്വദേശിയും പ്രാദേശിക യൂത്ത് കോണ്‍ഗ്രസ് നേതാവുമായ നവ്യയാണ്. സംഭവ ശേഷം സ്‌കൂട്ടര്‍ നവ്യയ്ക്ക് കൈമാറിയ ജിതിന്‍ പിന്നീട് സ്വന്തം കാറില്‍ സഞ്ചരിച്ചെന്നാണ് െ്രെകംബ്രാഞ്ചിന്റെ കണ്ടെത്തല്‍.  രാത്രി ജിതിന്റെ പേരിലുള്ള കാറും പിന്നാലെ ഡിയോ സ്‌കൂട്ടറും പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ കേസന്വേഷണത്തില്‍ പ്രധാന തെളിവായിരുന്നു. ചോദ്യം ചെയ്യലില്‍ സ്‌കൂട്ടര്‍ എത്തിച്ച കാര്യം നവ്യ സമ്മതിച്ചിരുന്നു.

 

Latest News