ദോഹ- ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി .കുറ്റിച്ചിറ ഇടിയാനം വീട്ടില്‍ മുഹമ്മദ് തസ്ലിം (40) ആണ് മരിച്ചത്. ഖത്തറില്‍ അപ്പോളോ ഗോള്‍ഡ് മാനേജറായിരുന്നു. രണ്ടര മാസം മുമ്പാണ് ചികില്‍സക്കായി നാട്ടില്‍ പോയത്. കൊശനി വീട്ടില്‍ കുഞ്ഞി കോയ യുടെയും ഇടിയാനം വീട്ടില്‍ സഫിയ യുടെയും മകനാണ്.
ഭാര്യ മൊയീന്‍ വീട്ടില്‍ ജൗഹറ. മക്കള്‍: ആയിഷ, അമിന. സഹോദരിമാര്‍: മുംതാസ്, ജസ്ബീറ, നിശാന






