തളിപ്പറമ്പ് - സ്പെയിനില്‍ സെക്യൂരിറ്റി ജോലി വാഗ്ദാനം ചെയ്ത് മൂന്ന് ലക്ഷം രൂപ തട്ടിയെടുത്ത പരാതിയില്‍ രണ്ടു പേര്‍ക്കെതിരെ കേസ്. മോറാഴ പനിയില്‍ വീട്ടില്‍ രൂപേഷിന്റെ പരാതിയിലാണ് മാടായി എരിപുരത്തെ എം.വി. അനില്‍കുമാര്‍, പായം പട്ടാരത്തെ തുണ്ടത്തില്‍ വീട്ടില്‍ ടി.ജി. സ്മിത എന്നിവര്‍ക്കെതിരെയാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.
2020 നവംബര്‍ 19 നാണ് ജോലി വാഗ്ദാനം ചെയ്ത് പ്രതികള്‍ നാലരലക്ഷം രൂപ രൂപേഷിനോട് വാങ്ങിയത്. ജോലി കിട്ടാത്തതിനെ തുടര്‍ന്ന് പണം തിരികെ ചോദിച്ചപ്പോള്‍ കഴിഞ്ഞ വര്‍ഷം ഒന്നരലക്ഷം രൂപ തിരിച്ചുനല്‍കി. എന്നാല്‍ ബാക്കി തുക 3 ലക്ഷമോ ജോലിയോ നല്‍കിയില്ലെന്നാണ് പരാതി.