ദോഹ-ഖത്തറിലെ വ്യാപാരിയും സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ പ്രവര്‍ത്തകനുമായ മുടവന്തേരി മേക്കരതാഴെ കുനി എം.ടി.കെ.അഹ്മദിനെ തട്ടികൊണ്ടുപോയ കേസിലെ രണ്ടാം പ്രതി കണ്ണൂര്‍ അഞ്ചക്കണ്ടി സ്വദേശി റുഖിയ മന്‍സിലില്‍ പുതിയാറമ്പത്ത് ആലിം അറസ്റ്റില്‍.
ഖത്തറില്‍നിന്ന് കഴിഞ്ഞ ദിവസം കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയപ്പോഴാണ് ആലിം പോലീസ് പിടിയിലായത്. ആലിമിനെതിരെ പോലീസിന്റെ തിരച്ചില്‍ നോട്ടീസ് ഉള്ളതിനാല്‍ എമിഗ്രേഷന്‍ തടഞ്ഞുവെക്കുകയും കേസ് അന്വേഷിക്കുന്ന െ്രെകം ബ്രാഞ്ച് സംഘത്തിന് വിവരം നല്‍കുകയുമായിരുന്നു. ഡിവൈ.എസ്.പി. ആര് ഹരിദാസാണ് ആലിമിനെ അറസ്റ്റ് ചെയ്തത്.
ഖത്തറിലും മറ്റു ഗള്‍ഫ് രാജ്യങ്ങളിലും ബിസിനസ് ചെയ്യുന്ന അഹ് മദിനെ 2021 ഫെബ്രുവരി 13 ന് പുലര്‍ച്ചെയാണ് കാറിലെത്തിയ അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയത്.
അഹ്മദിനെ തട്ടിക്കൊണ്ടുപോയ കേസില്‍ അയല്‍വാസി വരാകണ്ടിയില് മുനീറിനെ മാത്രമാണ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നത്






