കാത്തിരിപ്പിന്റെ നാളുകള്‍ കഴിഞ്ഞു, മഞ്ജുവിന്റെ  'കണ്ണില് കണ്ണില്'  വീഡിയോ ഗാനം ഇന്നെത്തും 

തൃശൂര്‍-ആദ്യത്തെ മലയാള-അറബിക് ചിത്രമാണ് 'ആയിഷ'. മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന സിനിമയിലെ 'കണ്ണില് കണ്ണില്' എന്ന് തുടങ്ങുന്ന ഗാനം ഇന്ന് വൈകുന്നേരം അഞ്ചു മണിക്ക് പുറത്തു വരുമെന്ന് സംവിധായകന്‍ ആമിര്‍ പള്ളിക്കല്‍ അറിയിച്ചു. 'കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍ 'കണ്ണില് കണ്ണില് ' വീഡിയോ സോങ് ഇന്ന് വൈകിട്ട് സൗദിയില്‍ വെച്ച് നിങ്ങളിലേക്ക് എത്തുകയാണ്. എല്ലാവരുടെയും പിന്തുണ അഭ്യര്‍ത്ഥിക്കുന്നു. അപ്പോള്‍ ഇന്ന് വൈകിട്ട് 5 മണിക്ക്' ആമിര്‍ പള്ളിക്കല്‍ കുറിച്ചു. നവാഗതനായ ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് സംവിധായകന്‍ സക്കറിയയാണ്. രചന ആഷിഫ് കക്കോടി. ഇതുവരെ കാണാത്ത പുതിയ രൂപത്തിലാണ് മഞ്ജുവിനെ പുറത്തു വന്ന പോസ്റ്ററുകളില്‍ കാണാനായത്. ടൈറ്റില്‍ കഥാപാത്രത്തെ നടി തന്നെയാണ് അവതരിപ്പിക്കുന്നത്. ചിത്രീകരണം പൂര്‍ണമായും ഗള്‍ഫ് നാടുകളിലാണ്. മലയാളത്തിനും അറബിക്കിനും പുറമെ ഇംഗ്ലീഷിലും മറ്റ് ഇന്ത്യന്‍ ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തും.
 

Latest News