ഒരു ചടങ്ങിന് വേണ്ടി വിവാഹം  കഴിക്കാന്‍ താല്‍പര്യമില്ല-തൃഷ

ചെന്നൈ- മലയാളികള്‍ക്ക് സുപരിചിതയാണ് മിസ് ചെന്നൈ പട്ടം ചൂടി മോഡലിംഗിലൂടെ കടന്നു വന്ന തൃഷ എന്ന താരം. തെന്നിന്ത്യന്‍ സിനിമയിലെ താര റാണിയാണിപ്പോള്‍. ശക്തമായ കഥാപാത്രങ്ങള്‍ ബിഗ് സ്‌ക്രീനിലെത്തിച്ച് തന്റെ സ്ഥാനം ഉറപ്പിക്കാന്‍ തൃഷയ്ക്ക് കഴിഞ്ഞു.അടുത്തിടെ പുറത്തിറങ്ങിയ പൊന്നിയിന്‍ സെല്‍വനിലും തൃഷ തിളങ്ങി.
39 കാരിയായ തൃഷ ഇപ്പോഴും അവിവാഹിതയാണ്. ഒരു ചടങ്ങിന് വേണ്ടി മാത്രം വിവാഹം കഴിക്കാന്‍ താല്‍പര്യമില്ലെന്നും തനിക്ക് അനുയോജ്യനായ ആളെ കാണണമെന്നുമാണ് തൃഷയുടെ പ്രതികരണം. വിവാഹം കഴിച്ച് പിന്നീട് വേര്‍പിരിയാന്‍ താല്‍പര്യമില്ല. തനിക്കറിയാവുന്ന ഒരുപാട് സുഹൃത്തുക്കള്‍ മോശം വിവാഹ ജീവതത്തിലാണ്. അത്തരമൊരു ജീവിതത്തോട് താല്‍പര്യമില്ല. വിവാഹം നടക്കുന്നെങ്കില്‍ നടക്കട്ടെ. നടന്നില്ലെങ്കിലും കുഴപ്പമില്ല എന്നായിരുന്നു തൃഷയുടെ വാക്കുകള്‍.
 

Latest News