റിയാദ്- ജിസാനിലും അസീറിലും 309 കിലോ ഖാത്തും 772 കിലോ ഹാഷിഷും 206,340 മയക്കു ഗുളികകളും പിടിച്ചതായി ആഭ്യന്തര മന്ത്രാലായ വക്താവ് അറിയിച്ചു.
അറസ്റ്റിലായ 80 മയക്കുമരുന്ന് കടത്തുകാരില്‍ 15 പേര്‍ സ്വദേശികളാണ്.
അതിര്‍ത്തിയില്‍ നിയമലംഘകരായ 64 പേര്‍ പിടിയിലായതായും മന്ത്രാലയം അറിയിച്ചു. 44 യെമനികളും 13 എത്യോപ്യക്കാരും ഏഴ് എരിത്രിയക്കാരുമാണ് പിടിയിലായത്. പ്രാഥമിക നിയമനടപടികള്‍ പൂര്‍ത്തിയാക്കി ഇവരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.