ന്യൂദൽഹി- തെരുവുനായ വിഷയത്തിൽ തല്‍ക്കാലം ഇടപെടാതെ സുപ്രീംകോടതി. കേസ് അടുത്ത വർഷം ഫെബ്രുവരിയിൽ വീണ്ടും പരിഗണിക്കും. കഴിഞ്ഞ ഏഴ് വർഷത്തിനിടെ രാജ്യത്ത് നായ്ക്കളുടെ കടിയേറ്റതുമായി ബന്ധപ്പെട്ട കണക്കുകൾ ഹാജരാക്കാനും കോടതി കേന്ദ്രത്തിന് നിർദ്ദേശം നൽകി.
തെരുവുനായ വിഷയത്തിൽ ഓരോ ഹരജിയായി പരിഗണിക്കാൻ കഴിയില്ലെന്നും വ്യക്തിഗത വിഷയങ്ങളിൽ അതത് ഹൈക്കോടതികളെ സമീപിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി റിപ്പോർട്ടിനെ എതിർക്കുന്നവർ സത്യവാങ്മൂലം നൽകാനും നിർദേശം നൽകിയിട്ടുണ്ട്.






