Sorry, you need to enable JavaScript to visit this website.

യുഎസിനു പുറത്ത് പബ്ലിക് ഹെല്‍ത്ത് അക്രഡിറ്റേഷന്‍ അവാര്‍ഡ് ലഭിക്കുന്ന ആദ്യ രാജ്യമായി ഖത്തര്‍

ദോഹ- ഖത്തര്‍ പൊതുജനാരോഗ്യ  മന്ത്രാലയത്തിന് യു.എസ് പബ്ലിക് ഹെല്‍ത്ത് അക്രഡിറ്റേഷന്‍ ബോര്‍ഡിന്റെ ദേശീയ അക്രഡിറ്റേഷന്‍ കഴിഞ്ഞ ദിവസമാണ്  ലഭിച്ചത്.  യുഎസിനു പുറത്ത് ഇത്തരമൊരു അക്രഡിറ്റേഷന്‍ ലഭിക്കുന്ന ആദ്യ രാജ്യമായി ഖത്തര്‍.
പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരി ഖത്തറിലെ പൊതുജനാരോഗ്യ സേവനങ്ങളുടെ അക്രഡിറ്റേഷന്‍ സര്‍ട്ടിഫിക്കറ്റ് പബ്ലിക് ഹെല്‍ത്ത് അക്രഡിറ്റേഷന്‍ ബോര്‍ഡ് പ്രസിഡന്റും സിഇഒയുമായ പോള്‍ കുഹ്നെര്‍ട്ടില്‍നിന്ന്  ഏറ്റുവാങ്ങി. പൊതുജനാരോഗ്യ മന്ത്രാലയം, െ്രെപമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍, ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍, ഖത്തര്‍ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് മന്ത്രി അക്രഡിറ്റേഷന്‍ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയത്.

അന്താരാഷ്ട്ര തലത്തില്‍ നല്‍കുന്ന പൊതുജനാരോഗ്യ സേവനനത്തിന് അന്താരാഷ്ട്ര  നിലവാരമുള്ള മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ അംഗീകാരം.

ഫിഫ 2022 ലോകകപ്പ് ഖത്തറിന് ഏതാനും ആഴ്ചകള്‍ മുമ്പാണ് ഖത്തറിലെ പൊതുജനാരോഗ്യ സേവനങ്ങളുടെ അക്രഡിറ്റേഷന്‍ ലഭിക്കുന്നത്. ഫിഫ ലോകകപ്പിന്റെ ചരിത്രത്തില്‍ ആദ്യമായി പൊതുജനാരോഗ്യത്തിന് അന്താരാഷ്ട്ര അംഗീകാരം ലഭിച്ച ഒരു രാജ്യത്താണ് ലോകകപ്പ്  നടക്കുന്നത് എന്നത് അഭിമാനകരമാണ് .അടിയന്തര ആരോഗ്യം, ബഹുജന സുരക്ഷ, മറ്റ് പൊതുജനാരോഗ്യ സേവനങ്ങള്‍ എന്നിവയുള്‍പ്പെടെ ടൂര്‍ണമെന്റില്‍ മികച്ച പൊതുജനാരോഗ്യ മാനദണ്ഡങ്ങള്‍ പ്രയോഗിക്കുന്നതില്‍ ഇത് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതായി പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരി പറഞ്ഞു.

 

Latest News