Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വൈവിധ്യമാർന്ന പരിപാടികളോടെ ജിദ്ദ  കെ.ഡി.പി.എ കുടുംബ സംഗമം

കുടുംബ സംഗമം പ്രസിഡന്റ് നിസാർ യൂസുഫ് ഉദ്ഘാടനം ചെയ്യുന്നു.

ജിദ്ദ - കോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷൻ (കെ.ഡി.പി.എ) കുടുംബ സംഗമം പ്രസിഡന്റ് നിസാർ യൂസുഫ് ഉദ്ഘാടനം ചെയ്തു. 
തുടർന്ന് നടന്ന കലാപരിപാടികളിൽ ആഗ്‌ന സാബു, ബെൽവ ബെന്നി, ദ്രിയ ദാസ്‌മോൻ, ഇഷാൻ അനീസ്, ജെനിന ജിജു, മീനാക്ഷി കൃഷ്ണകുമാർ, ഫെരിസ് ടോമി ഫ്‌റിറ്റ്‌സ് ടോമി, അനറ്റ് സാബു, ബ്ലെസി ബെന്നി, ഫിയോണ ടോമി, പാർവതി അനിൽ, റിമി ടോമി, സൈന സഹദ്, നഈം നിസാർ, ആസിഫ് സഹദ്, ഫിനിക്‌സ് ടോമി, ജോയിസ് ജിജു, ഡോൺ ബിനോയ്, യോഹൻ സിനു, ആദിൽ സജി, അലൻ സജി, ലിയാ ലൂക്കോസ്, ലിയോണ ലൂക്കോസ് എന്നിവർ വിവിധ ഗ്രൂപ്പ് ഡാൻസുകൾ അവതരിപ്പിച്ചു. 
ബെൽഡ ബെന്നി, ഡോണ ദാസ്‌മോൻ, അഞ്ജലി പ്രശാന്ത്, മാത്യു വർഗീസ്, നിസാർ യൂസുഫ്, അനിൽ നായർ തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു. 
കുട്ടികൾക്കും മുതിർന്നവർക്കും കുടുംബങ്ങൾക്കുമായി വിവിധ ഗെയിമുകളും നടത്തി. 
പരിപാടികൾ അവതരിപ്പിച്ച കുട്ടികൾക്കും മത്സര വിജയികൾക്കും വനിതാ വിഭാഗം എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അഷ്‌ന അനീസ്, ആശ അനിൽ, നിഷ നിസാർ, ജെനി ശ്രീകുമാർ, ലീന സാബു, ജെസി ദാസ്‌മോൻ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. പുതുതായി അംഗത്വമെടുത്തവരെ ചടങ്ങിൽ പരിചയപ്പെടുത്തി.
വൈസ് പ്രസിഡന്റ് ദാസ്‌മോൻ തോമസ് സ്വാഗതവും സെക്രട്ടറി അനിൽ നായർ നന്ദിയും പറഞ്ഞു. ബെൽഡ ബെൻ തോമസ്, ഡോണ ദാസ്‌മോൻ എന്നിവർ അവതാരകരായിരുന്നു. പ്രോഗ്രാം കൺവീനർ ബെന്നി തോമസ്, ജനറൽ കൺവീനർ കെ.എസ്.എ. റസാഖ് എന്നിവർ നേതൃത്വം നൽകി. 
 

Latest News