കാന്തപുരത്തിന്റെ ചികിത്സക്ക് ന്യൂറോ വിദഗ്ധര്‍, പ്രാര്‍ഥിക്കാന്‍ അഭ്യര്‍ഥിച്ച് മര്‍കസ്

കോഴിക്കോട്- കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ച കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ മെഡിക്കല്‍ ബോര്‍ഡിന്റെ നിരീക്ഷണത്തില്‍ തുടരുകയാണെന്ന് മര്‍കസുസ്സഖാഫതി സുന്നിയ്യ അധികൃതര്‍ അറിയിച്ചു.
ആരോഗ്യ നിലയില്‍ ആശ്വാസമുണ്ട്. പ്രമുഖ ന്യൂറോ വിദഗ്ധരെ ഉള്‍പ്പെടുത്തി മെഡിക്കല്‍ ബോര്‍ഡ് വിപുലീകരിച്ചിട്ടുണ്ടെന്നും ഒരാഴ്ചത്തേക്ക് കൂടി നിരീക്ഷണം വേണമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
കാന്തപുരത്തിന്റെ പൂര്‍ണ രോഗശമനത്തിനായി പ്രാര്‍ഥനകള്‍ തുടരണമെന്ന് മര്‍കസ് അധികൃതര്‍ അഭ്യര്‍ഥിച്ചു. ഇന്നും നാളെയും മുഴുവന്‍ മദ്‌റസകളിലും സ്ഥാപനങ്ങളിലും മജ്‌ലിസുകളിലും പ്രത്യേക പ്രാര്‍ഥന നടത്തണമെന്ന് സമസ്തകേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍, സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് അലി ബാഫഖി തങ്ങള്‍ എന്നിവര്‍ അഭ്യര്‍ഥിച്ചു.

 

Latest News