Sorry, you need to enable JavaScript to visit this website.

ജിദ്ദയില്‍ ഫോണ്‍ തട്ടിപ്പറിക്കല്‍ വീണ്ടും വര്‍ധിച്ചു, കെ.ടി.എ മുനീറിന്റെ ഐ ഫോണ്‍ കവര്‍ന്നു

ജിദ്ദ- ഇടക്കാലത്ത് അവസാനിച്ചുവെന്ന് കരുതിയ ഫോണ്‍ തട്ടിപ്പറിക്കല്‍ ജിദ്ദയില്‍ വീണ്ടും വര്‍ധിക്കുന്നു. ഒ.ഐ.സി.സി നേതാവും സാമൂഹിക പ്രവര്‍ത്തകനുമായ കെ.ടി.എ മുനീറിന്റെ ഐ ഫോണ്‍ കഴിഞ്ഞ ദിവസം രാത്രി കവര്‍ന്നു.
മോട്ടോര്‍ ബൈക്കിലെത്തിയവരാണ് ഫോണ്‍ തട്ടിപ്പറിച്ച് കടന്നുകളഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു.
പുതിയ വിസയിലെത്തിയ മലയാളികളുടെ കമ്പനി താമസ സ്ഥലം സന്ദര്‍ശിച്ചു മടങ്ങുമ്പോള്‍ ഓള്‍ഡ് എയര്‍പോര്‍ട്ട് റോഡില്‍ ഇറങ്ങി നില്‍ക്കുമ്പോഴാണ് ആഫ്രിക്കന്‍ വംശജരെന്ന് തോന്നുന്ന രണ്ടു പേര്‍ ബൈക്കിലെത്തിയതെന്ന് മുനീര്‍ പറഞ്ഞു.
തട്ടിപ്പറിക്കല്‍ ഭീകരമാണെന്നും എത്ര സുക്ഷിച്ചാലും ചിലപ്പോള്‍ അതു സംഭവിക്കുമെന്നും കെ.ടി.എ മുനീര്‍ ഫേസ് ബുക്ക് കുറിപ്പില്‍ പറഞ്ഞു.
നിരവധി ഫോണ്‍ നമ്പറുകളും വാട്‌സാപ്പ് മെസേജുകളും ഫോട്ടോകളും നഷ്ടപ്പെട്ടു. രാത്രി 12 മണിക്ക് എയര്‍പോര്‍ട്ടില്‍ പ്രവര്‍ത്തിക്കുന്ന എസ്.ടി.സി ഓഫീസില്‍ ബന്ധപ്പെട്ട് പുതിയ സിം കാര്‍ഡ് ലഭ്യമാക്കി. ഐ ക്ലൗഡ് അപ്‌ഡേറ്റ് ചെയ്യുന്നതില്‍ വീഴ്ച സംഭവിച്ചതില്‍ ഫോണില്‍ സ്‌റ്റോര്‍ ചെയ്തതല്ലൊം നഷ്ടമായി.
പൊതുനിരത്തുകളില്‍ ഫോണ്‍ ഉപയോഗിക്കാതിരിക്കന്നതാണ് നല്ലതെന്നും അഥവാ ഉപയോഗിക്കുകയാണെങ്കില്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്നും അദ്ദേഹം ഉണര്‍ത്തി.

 

Latest News