തിരുവനന്തപുരം- മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ക്കും ബുദ്ധിമുട്ടുകള്‍ക്കും ഇതുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിനും 'ടെലി മനസ്' എന്ന പേരില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ സംവിധാനം ഉടന്‍ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ടെലി കൗണ്‍സിലിംഗ് ഉള്‍പ്പെടെയുള്ള മാനസികാരോഗ്യ സേവനങ്ങള്‍ നല്‍കുന്ന സംവിധാനമാണിത്.
എല്ലാവരുടെയും മാനസികാരോഗ്യം ഉറപ്പാക്കുന്നതിനുള്ള പരിപാടിയുമായി ബന്ധപ്പെട്ടാണ് ഇത് നടപ്പാക്കുന്നത്. 20 കൗണ്‍സിലര്‍മാരെയും സൈക്യാട്രിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള മാനസികാരോഗ്യ പ്രവര്‍ത്തകരെയും വിന്യസിക്കും. മാനസികാരോഗ്യ പദ്ധതിയിലൂടെ എല്ലാ ജില്ലകളിലും നേരിട്ടുള്ള സേവനങ്ങള്‍ നല്‍കാനുള്ള സൗകര്യവും ഇതില്‍ ഉള്‍പ്പെടുന്നുവെന്ന് മന്ത്രി അറിയിച്ചു.