കുവൈത്ത് സിറ്റി- സൗഹൃദ സന്ദര്‍ശനാര്‍ഥം കുവൈത്തിലെത്തിയ ഇന്ത്യന്‍ നാവിക സേനാ കപ്പലുകളായ ഐ.എന്‍.എസ് തിര്‍, ഐ.എന്‍.എസ് സുജാത, ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് കപ്പല്‍ സാരഥി എന്നിവക്ക് അല്‍ഷുവൈഖ് തുറമുഖത്ത് ഊഷ്മള വരവേല്‍പ്. ഇന്ത്യ-കുവൈത്ത് ഉഭയകക്ഷി ബന്ധത്തിന്റെ പ്രതിഫലനമാണ് ഇന്ത്യന്‍ നാവികസേന കപ്പലുകളുടെ സന്ദര്‍ശനമെന്നു സ്ഥാനപതി സിബി ജോര്‍ജ് പറഞ്ഞു.
ഇരുരാജ്യങ്ങളും തമ്മില്‍ നയതന്ത്രബന്ധം സ്ഥാപിച്ചതിന്റെ 60 ാം വാര്‍ഷികവും ഇന്ത്യയുടെ 75 ാം വാര്‍ഷികമായ ആസാദി കാ അമൃത് മഹോത്സവവും ആഘോഷിക്കുന്ന വര്‍ഷത്തിലെ സന്ദര്‍ശനത്തിന് ഏറെ പ്രധാന്യമുണ്ടെന്നും പറഞ്ഞു. ഇതോടനുബന്ധിച്ച് ഇന്ത്യന്‍ എംബസിയില്‍ പ്രത്യേക സംഗീത പരിപാടി അരങ്ങേറി.