കൊല്ലം- പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ അമ്മയുടെ സുഹൃത്ത് പിടിയില്‍. കടയ്ക്കല്‍ ആല്തറമൂട് ആശ ഭവനില്‍ മുരുകനാണ് (48)പിടിയിലായത്. ചടയമംഗലം സ്വദേശിനിയായ പെണ്‍കുട്ടിയെ ഡ്രൈവിങ്ങ് പഠിപ്പിക്കുന്നതിന്റെ മറവിലാണ് ലൈംഗിക അതിക്രമം നടത്തിയത്.
പെണ്‍കുട്ടിയുടെ അമ്മയുടെ സുഹൃത്തായ മുരുകന് പെണ്‍കുട്ടിയെ വാഹനത്തില്‍ കൊണ്ട് കറങ്ങുന്നത് ശ്രദ്ധയില്‍ പെട്ട നാട്ടുകാരാണ് കുട്ടിയുടെ ബന്ധുകളെ വിവരം അറിയിച്ചത്.
മുരുകനെ കസ്റ്റഡിയില്‍ എടുത്ത്
നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിയുന്നത്.
കുട്ടിയുടെ ബന്ധുകള്‍ നല്കിയ പരാതിയില്‍ കേസെടുത്ത ചടയമംഗലം പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. പോക്സോ ഉള്‍പെടെയുളള വകുപ്പ് ചുമത്തി കോടതിയില്‍ ഹാജരാക്കിയ ഈയാളെ കോടതി റിമാന്റ് ചെയ്തു.