ദമാം- കോഴിക്കോട് സ്വദേശി സൗദിയിലെ ദമാമില്‍ നിര്യാതനായി. പുനൂര്‍ കക്കാട്ടുമ്മല്‍ പരേതനായ ഉമറിന്റെ മകന്‍ അബ്ദുറഹ്മാന്‍ (57) ആണ് മരിച്ചത്. ഭാര്യ: സക്കീന. മക്കള്‍: ശാദിയ, സന ഫാത്തിമ, നഷ ഫാത്തിമ. മരുമകന്‍: സജ്ജാദ് (കരിയാത്തന്‍ കാവ്). സഹോദരങ്ങള്‍: മുഹമ്മദ്, അഷ്‌റഫ്, മൂസഉമര്‍, അബൂബക്കര്‍, അബ്ദുല്‍ കരീം, അബ്ദുല്‍ ഗഫൂര്‍, സൈനബ, ആമിന, പരേതനായ ഇബ്രാഹിം.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. കെ.എം.സി.സി വെല്‍ഫയര്‍ വിങ് പ്രവര്‍ത്തകരായ ഇഖ്ബാല്‍ ആനമങ്ങാടും ഗഫൂര്‍ നിലമ്പൂരും നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സഹായിക്കുന്നു.






