മൃഗശാലയില്‍ പൂട്ടിയിട്ടിരിക്കുന്ന മൃഗങ്ങള്‍ വേദനിക്കുന്നു; സ്‌കൂള്‍ വിദ്യാര്‍ഥിയുടെ ഹ്രസ്വചിത്രം

കാട്ടില്‍ സ്വാതന്ത്ര്യത്തോടെ ജീവിക്കുന്ന മൃഗങ്ങളെ മനുഷ്യര്‍ മൃഗശാലകള്‍ കൊണ്ടുവന്ന് പൂട്ടിയിടുമ്പോള്‍ അവരുടെ ജീവിതം വേദനയും ബുദ്ധിമുട്ട് ഉള്ളതാണ്. സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ശ്രീഹരി രാജേഷ് ആണ് ഈ വിഷയത്തെ കുറിച്ച് 'സൂ അനിമല്‍സ്' എന്ന ഹ്രസ്വചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ഒരു അച്ഛനും മകനും തമ്മിലുള്ള സംഭാഷണത്തിലൂടെയാണ് ഈ ഹ്രസ്വചിത്രത്തില്‍ സന്ദേശം നല്‍കുന്നത്. നമ്മള്‍ മനുഷ്യര്‍ കൂട്ടിലെ മൃഗങ്ങളെ കണ്ട് സന്തോഷിക്കുകയും ചിത്രം എടുക്കുകയും അല്ലാതെ അതിന് പിന്നില്‍ ഉള്ള വേദന അറിയുന്നില്ല.  ഇതിനു മുമ്പം പല സാമൂഹിക പ്രശ്‌നങ്ങള്‍ പറയുന്ന ചിത്രങ്ങള്‍ ചെയ്തിട്ടുള്ള ശ്രീഹരി രാജേഷ് എരൂര്‍ ഭവന്‍സ് വിദ്യ മന്ദിറിലെ പന്ത്രണ്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ്. പതിനഞ്ചാം വയസ്സില്‍ ജാതീയതക്ക് എതിരെ 'സ്ഥായി' എന്ന ഒരു മുഴുനീള ചിത്രം സംവിധാനം ചെയ്തിരുന്നു.

 

Latest News