ജിദ്ദയിൽ വൻഅഗ്നിബാധ

ജിദ്ദ- പടിഞ്ഞാറൻ ജിദ്ദയിൽ ഡിസ്ട്രിക്ടിൽ വാണിജ്യ കേന്ദ്രത്തിൽ വൻ അഗ്നിബാധ. അൽഅൻദലുസ് ഡിസ്ട്രിക്ടിൽ ഇന്നലെ വൈകുന്നേരമുണ്ടായ തീപിടിത്തം നിയന്ത്രണ വിധേയമാക്കുന്നതിന് അഗ്നിശമന സേനയുടെയും ദ്രുതകർമ സേനയുടെയും 19 യൂണിറ്റുകളെ വിന്യസിച്ചു. 9000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള കെട്ടിടം പൂർണമായും അഗ്നിക്കിരയായി. രക്ഷാപ്രവർത്തനം സുഗമമാക്കുന്നതിന് വാട്ടർ ടാങ്കുകളും പങ്കെടുത്തു. സമീപത്തെ പ്രദേശങ്ങളിലേക്ക് തീ പടരാതിരിക്കുന്നതിന് രക്ഷാദൗത്യ സംഘം ശ്രമം തുടരുകയാണ്. ഇതിന്റെ ഭാഗമായി സമീപത്തെ കെട്ടിടങ്ങളിൽനിന്ന് താമസക്കാരെ ഒഴിപ്പിച്ചിട്ടുമുണ്ട്.
 

Latest News