Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ലോകകപ്പ് തയാറെടുപ്പ്; ഖത്തറിനെ പ്രശംസിച്ച് ലോക മാധ്യമങ്ങള്‍

ദോഹ- ലോകം കാത്തിരിക്കുന്ന ഫിഫ 2022 ലോകകപ്പിന് ആതിഥ്യമരുളുന്നതിനുള്ള ഖത്തറിന്റെ തയ്യാറെടുപ്പുകളെ പ്രശംസിച്ച് ലോക മാധ്യമങ്ങള്‍. മിഡില്‍ ഈസ്റ്റിലെ കായിക, രാഷ്ട്രീയ, സാമ്പത്തിക കേന്ദ്രമായി ഖത്തര്‍ മാറിയതായാണ് പല റിപ്പോര്‍ട്ടുകളും പറയുന്നത്. സ്‌പോര്‍ട്‌സ് നവീകരണത്തില്‍ വലിയ നവോത്ഥാനം കൈവരിച്ചതായും ലോകോത്തര സംവിധാനങ്ങളും സൗകര്യങ്ങളും ഈ രംഗത്തെ ഏറ്റവും പ്രധാനപ്പെട്ട അന്താരാഷ്ട്ര സംരംഭങ്ങ
ള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ അര്‍ഹത നല്‍കുമെന്നും വിലയിരുത്തപ്പെടുന്നു.
ലോകകപ്പിലെ ഏറ്റവും പ്രധാനപ്പെട്ട മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്ന ലുസൈല്‍ സ്‌റ്റേഡിയത്തിന്റെ അതുല്യമായ രൂപകല്‍പ്പനയെ റേഡിയോ മോണ്ടെ കാര്‍ലോ ഇറ്റാലിയ പ്രശംസിച്ചു. ഏറ്റവും ആശ്ചര്യപ്പെടുത്തുന്നത് സ്‌റ്റേഡിയത്തിലെ വൈദ്യുതി ബില്ലായിരിക്കുമെന്നാണ് എടുത്തു പറയുന്നത്. 'ഖത്തറിലെ ഭാവി സ്‌റ്റേഡിയം ഇതാ ഇവിടെ, നമ്മുടെ ബില്ലുകളേക്കാള്‍ വൈദ്യുതി ബില്ല് കുറയും' എന്ന തലക്കെട്ടിലുള്ള റിപ്പോര്‍ട്ടില്‍ ലോകകപ്പിന്റെ കലാശക്കൊട്ടടക്കം പത്തോളം മല്‍സരങ്ങള്‍ക്ക് വേദിയാകുന്ന ലുസൈല്‍ സ്‌റ്റേഡിയത്തിന്റെ ഗുണഗണങ്ങള്‍ വിവരിക്കുന്നതാണ് .
ഒരു മാസം മുമ്പ് ഉദ്ഘാടനം ചെയ്ത അസാധാരണ ഘടനയുള്ള ലുസൈല്‍ സ്‌റ്റേഡിയം രൂപകല്‍പ്പന ചെയ്തിരിക്കുന്നത് മാണിക്ക ആര്‍ക്കിടെക്ചറിന്റെയും കെഇഒ ഇന്റര്‍നാഷണല്‍ കണ്‍സള്‍ട്ടന്റുകളുടെയും പിന്തുണയോടെ, ബ്രിട്ടീഷ് സ്ഥാപനമായ ഫോസ്റ്റര്‍ ആന്റ് പാര്‍ട്‌ണേഴ്‌സ് ആണ്. അതിശയകരമായ ഫോട്ടോവോള്‍ട്ടെയ്ക് സംവിധാനത്താല്‍ ഇത് കാര്‍ബണ്‍ ന്യൂട്രല്‍ ആയിരിക്കും. കൂടാതെ സോളാര്‍ പാനലുകള്‍ ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി സ്‌റ്റേഡിയത്തിന്റെ ആവശ്യങ്ങള്‍ക്ക് മാത്രമല്ല, സമീപത്തെ കെട്ടിടങ്ങള്‍ക്കും പ്രയോജനകരമാണ്.

'2022 ലോകകപ്പില്‍ ഖത്തര്‍ ഒരു ഗോള്‍ നേടുമോ' എന്ന തലക്കെട്ടില്‍ തുര്‍ക്കി എഴുത്തുകാരന്‍ സെരിഫ് അക്കിന്‍സിയുടെ ലേഖനം 'ഫിക്കിര്‍ തുരു' മാഗസിന്‍ പ്രസിദ്ധീകരിച്ചു, അതില്‍ ഖത്തറിന് വിഷമകരമായ ലോകകപ്പ് വെല്ലുവിളി ജയിക്കാനുള്ള സുവര്‍ണാവസരമുണ്ടെന്നാണ് വിലയിരുത്തുന്നത്. ലോകത്തിലെ ഏറ്റവും മികച്ച ടെന്നീസ്, ഗോള്‍ഫ് കളിക്കാര്‍ പ്രധാന ടൂര്‍ണമെന്റുകളില്‍ പതിവായി പങ്കെടുക്കുന്നതിനാല്‍ ഖത്തര്‍ ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കുന്നതില്‍ അപരിചിതമല്ലെന്ന് ലേഖകന്‍ പറഞ്ഞു. മധ്യ പൗരസ്ത്യ ദേശത്തെ ആദ്യ ഫിഫ ടൂര്‍ണമെന്റ് എന്തുകൊണ്ടും സവിശേഷമാകുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

കായിക സീസണുകളുടെ തുടക്കത്തില്‍ ടീമുകളെ പരിശീലിപ്പിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനുമുള്ള ഒരു കേന്ദ്രമായി മാറാന്‍ ഖത്തറിനെ പ്രാപ്തമാക്കുന്നതോടൊപ്പം കൂടുതല്‍ കായിക മത്സരങ്ങള്‍ സംഘടിപ്പിക്കുന്ന രാജ്യങ്ങളിലൊന്നായി ഖത്തറിന് മാറാനും ലോകകപ്പ് വഴിയൊരുക്കുമെന്ന് തുര്‍ക്കി എഴുത്തുകാരന്‍ പറഞ്ഞു. മിഡില്‍ ഈസ്റ്റിലെ കായിക, രാഷ്ട്രീയ, സാമ്പത്തിക കേന്ദ്രമായി ഖത്തര്‍ വളരും.
ഫിഫ 2022 ലോകകപ്പിനെതിരായ പ്രചാരണം ഇരട്ടത്താപ്പ് മാത്രമാണെന്നും ഫുട്‌ബോള്‍ ആരാധകര്‍ ഇത് ശ്രദ്ധിക്കുന്നില്ലെന്നും
ഫ്രാന്‍സ് 24 ടെലിവിഷനുമായുള്ള അഭിമുഖത്തില്‍, അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ഇഎഫ്ഡിഐയിലെ മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ അബ്ദുല്‍ മജീദ് മാരാരി പറഞ്ഞു.

ആസ്പയര്‍ അക്കാദമി പോലുള്ള ഉയര്‍ന്ന തലത്തിലുള്ള കായിക സൗകര്യങ്ങളിലൂടെയും മികച്ച നേട്ടങ്ങളിലൂടെയും കായിക മേഖലയില്‍ ഖത്തറിന്റെ മുന്‍നിര സ്ഥാനം വ്യക്തമായി കാണാമെന്ന് അറബ് സ്‌പോര്‍ട്‌സ് ടെക് ഫോറത്തിന്റെ സ്ഥാപകനായ മാലിക് ഷിഷ്തവി സിഎന്‍ബിസി അറേബ്യ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി .

ഫിഫ 2022 ലോകകപ്പിന് ആതിഥ്യം വഹിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ടതുമുതല്‍ ഖത്തറിനെതിരെ പടവാളേന്തിയ പല മാധ്യമങ്ങളും ക്രമേണ പത്തി താഴ്ത്തുന്നതായാണ് കാണുന്നത്. വിസ്മയകരമായ തയ്യാറെടുപ്പുകളും അവിശ്വസനീയമായ സൗകര്യങ്ങളുമായി ഫിഫയുടെ ചരിത്രത്തിലെ ഏറ്റവും ഗംഭീരമായ ലോകപ്പായിരിക്കും നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെ ഖത്തറില്‍ നടക്കുകയെന്ന് ലോകം തിരിച്ചറിഞ്ഞിരിക്കുന്നു.

 

Latest News